LiveTV

Live

National

തമിഴ്‌നാട്ടിൽ അജ്ഞാതരായ ആളുകൾ കേന്ദ്ര സർക്കാർ ഓഫീസുകളുടെ ഹിന്ദി ബോർഡുകളിൽ കറുപ്പ് പെയിന്റടിച്ചു

തമിഴിലും ഹിന്ദിയിലും ഇംഗ്ലീഷിലും പേരുകൾ എഴുതിയിട്ടുണ്ടെങ്കിലും ഹിന്ദിക്ക് മുകളിൽ മാത്രമായാണ് കറുപ്പടിച്ചിട്ടുള്ളത്

തമിഴ്‌നാട്ടിൽ അജ്ഞാതരായ ആളുകൾ കേന്ദ്ര സർക്കാർ ഓഫീസുകളുടെ ഹിന്ദി ബോർഡുകളിൽ കറുപ്പ് പെയിന്റടിച്ചു

തമിഴ്‌നാട്ടിൽ അജ്ഞാതരായ ആളുകൾ കേന്ദ്ര സർക്കാർ ഓഫീസുകളുടെ ഹിന്ദി ബോർഡുകളിൽ കറുപ്പ് പെയിന്റടിച്ചു. തിരുച്ചിയിലാണ് സംഭവം . ശനിയാഴ്ച രാവിലെയാണ് സംഭവം പോലീസും അറിഞ്ഞത്.

കേന്ദ്ര സർക്കാർ ഓഫീസുകളായ ബി.എസ്.എൻ.എൽ കസ്റ്റമർ കെയർ ഓഫീസ് , പോസ്റ്റ് ഓഫിസ് ,റെയിൽവേ സ്റ്റേഷൻ തുടങ്ങി പലയിടങ്ങളിലും ഹിന്ദിയിൽ ഓഫീസുകളുടെ പേരുകൾ എഴുതിയതിനു മുകളിലാണ് കറുപ്പ് പെയിന്റടിച്ചത്

തമിഴ്‌നാട്ടിൽ അജ്ഞാതരായ ആളുകൾ കേന്ദ്ര സർക്കാർ ഓഫീസുകളുടെ ഹിന്ദി ബോർഡുകളിൽ കറുപ്പ് പെയിന്റടിച്ചു

തമിഴിലും ഹിന്ദിയിലും ഇംഗ്ലീഷിലും പേരുകൾ എഴുതിയിട്ടുണ്ടെങ്കിലും ഹിന്ദിക്ക് മുകളിൽ മാത്രമായാണ് കറുപ്പടിച്ചിട്ടുള്ളത്. വിഷയത്തിൽ കേസെടുത്തിട്ടുണ്ടെന്നും കേസിൽ ഉൾപ്പെട്ടിട്ടുള്ളവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്നും പോലീസ് അറിയിച്ചു .

തമിഴ്‌നാട്ടിൽ അജ്ഞാതരായ ആളുകൾ കേന്ദ്ര സർക്കാർ ഓഫീസുകളുടെ ഹിന്ദി ബോർഡുകളിൽ കറുപ്പ് പെയിന്റടിച്ചു

ഹിന്ദി ഭാഷ നിർബന്ധമാക്കണമെന്ന എൻ.ഡി.എ സർക്കാറിന്റെ പുതിയ കരട് വിദ്യഭ്യാസ രേഖയെ രൂക്ഷമായി വിമർശിച്ച് ഡി.എം.കെ നേതാവ് സ്റ്റാലിൻ പ്രസ്താവനയിറക്കിയത് കഴിഞ്ഞയാഴ്ചയാണ് . സ്റ്റാലിന് പിറകെ മറ്റ് തമിഴ് നേതാക്കളും ഹിന്ദി ഭാഷാ നയത്തിനെതിരെ രംഗത്ത് വരികയുണ്ടായി. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ഏത് നീക്കവും എതിർക്കുമെന്ന് ഡി.എം.കെ യുടെ കനിമൊഴി പറഞ്ഞപ്പോൾ, ഒരു ‘ഭാഷാ യുദ്ധ’ത്തിനുള്ള പുറപ്പാടാണ് സര്‍ക്കാറിന്റേതെന്ന് എം.ഡി.എം.കെ നേതാവ് വെെകോ പറഞ്ഞു

തമിഴ്‌നാട്ടിൽ അജ്ഞാതരായ ആളുകൾ കേന്ദ്ര സർക്കാർ ഓഫീസുകളുടെ ഹിന്ദി ബോർഡുകളിൽ കറുപ്പ് പെയിന്റടിച്ചു

എന്നാൽ കസ്തൂരിരംഗന്‍ കമ്മിറ്റിയുടെ കരട് വിദ്യഭ്യാസ ശിപാര്‍ശ നയമായി അംഗീകരിച്ചിട്ടില്ലെന്നും പൊതുജനാഭിപ്രായം സ്വരൂപിച്ച ശേഷം മാത്രമേ ഇവ നടപ്പിലാക്കുന്നതിനെ കുറിച്ച് ആലോചിക്കുകയുള്ളു എന്നും പറഞ്ഞു തടിയൂരുകയാണ് കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേശ് പൊക്രിയാൽ ചെയ്തത് .