LiveTV

Live

National

യോഗിയെ അപമാനിച്ചെന്ന് ആരോപണം; വീണ്ടും മാധ്യമപ്രവര്‍ത്തകരെ വേട്ടയാടി യു.പി പൊലീസ്

നാഷന്‍ ലൈവ് ന്യൂസ് എന്ന സ്വകാര്യ ഹിന്ദി ചാനലിന്‍റെ ഉടമ ഇഷിക സിങ്, എഡിറ്റര്‍ അനൂജ് ശുക്ല എന്നിവരെയാണ് ഒടുവിലായി അറസ്റ്റ് ചെയ്തത്

യോഗിയെ അപമാനിച്ചെന്ന് ആരോപണം; വീണ്ടും മാധ്യമപ്രവര്‍ത്തകരെ വേട്ടയാടി യു.പി പൊലീസ്

മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ വീണ്ടും പൊലീസ് വേട്ട. ഡല്‍ഹിയില്‍ നിന്ന് സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സ്വകാര്യ ചാനലിന്‍റെ ഉടമയെയും എഡിറ്ററെയും യു.പി പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ അപലപിച്ചു.

യോഗിയെ അപമാനിച്ചെന്ന് ആരോപണം; വീണ്ടും മാധ്യമപ്രവര്‍ത്തകരെ വേട്ടയാടി യു.പി പൊലീസ്

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ കാമുകിയാണെന്ന് വെളിപ്പെടുത്തി ഒരു സ്ത്രീ നടത്തിയ വാര്‍ത്ത സമ്മേളനം ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചതിനാണ് സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായ പ്രശാന്ത് കനോജിയയെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയെ അപകീ‍ര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഇദ്ദേഹത്തിനെതിരെ കേസെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെ രണ്ട് ദിവസം മുന്‍പേ ചാനല്‍ ചര്‍‍ച്ചക്കിടെ ഇതേ വീഡിയോ പ്രസിദ്ധപ്പെടുത്തിയ സ്വകാര്യ ചാനലിന്‍റെ ഉടമയെയും എഡിറ്ററേയും യു.പി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

നാഷന്‍ ലൈവ് ന്യൂസ് എന്ന സ്വകാര്യ ഹിന്ദി ചാനലിന്‍റെ ഉടമ ഇഷിക സിങ്, എഡിറ്റര്‍ അനൂജ് ശുക്ല എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിക്ക് മാനഹാനി വരുത്തിയെന്നാണ് ആരോപണം. ഇതിന് പുറമെ ലൈസന്‍സ് ഇല്ലാതെ ചാനൽ പ്രവര്‍ത്തിപ്പിച്ചതിനുള്ള കുറ്റം കൂടി ഇവര്‍ക്ക് മേല്‍ യു.പി പൊലീസ് ചുമത്തി.

സംഭവത്തെ അപലപിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ രംഗത്തെത്തി. മാധ്യമപ്രവര്‍ത്തനത്തിന് നേരെയുള്ള കടന്നുകയറ്റമാണിത്. ഭീഷണിപ്പെടുത്തി മാധ്യമപ്രവര്‍ത്തനത്തെ നിയന്ത്രിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ കുറ്റപ്പെടുത്തി.