LiveTV

Live

National

മലേഷ്യയില്‍ കഴിയുന്ന സാക്കിര്‍ നായിക്കിനെ നാട്ടിലെത്തിക്കാന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നടപടി തുടങ്ങി

മുംബൈയിലെ പ്രത്യേക കോടതിയിൽ നിന്നും ജാമ്യമില്ലാ വാറണ്ട് ലഭിച്ചതിനെ തുടർന്നാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് മറ്റു നടപടികളിലേക്ക് നീങ്ങിയത്

മലേഷ്യയില്‍ കഴിയുന്ന സാക്കിര്‍ നായിക്കിനെ നാട്ടിലെത്തിക്കാന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നടപടി തുടങ്ങി

മലേഷ്യയില്‍ കഴിയുന്ന സാകിര്‍ നായികിനെ നാട്ടിലെത്തിക്കാന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നടപടി തുടങ്ങി. കള്ളപ്പണ ഇടപാട് കേസില്‍ റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കാന്‍ ഡയറക്ടറേറ്റ് ഇന്‍റര്‍പോളിനെ സമീപിക്കും.

മുംബൈയിലെ പ്രത്യേക കോടതിയിൽ നിന്നും ജാമ്യമില്ലാ വാറണ്ട് ലഭിച്ചതിനെ തുടർന്നാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് മറ്റു നടപടികളിലേക്ക് നീങ്ങിയത് . ഇന്റർപോളിലെ അംഗങ്ങളിൽ ഒരാളായ മലേഷ്യ 2010 ൽ ഇന്ത്യയുമായി കുറ്റവാളികളെ കുറ്റകൃത്യം നടന്ന രാജ്യത്തിനു കൈമാറുന്നതിനുള്ള എക്സ്ട്രഡീഷൻ കരാറിൽ ഒപ്പു വെച്ചിട്ടുണ്ട്

മതസമൂഹങ്ങൾക്കിടയിൽ സ്പർദ്ധയും ശത്രുതയും വളർത്തുന്ന രീതിയിൽ നിയമത്തിനെതിരായി പ്രവർത്തിച്ചുവെന്ന കുറ്റമാരോപിച്ച് എൻ.ഐ.എ രെജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കൽ കേസിലെ നടപടികൾ പുരോഗമിക്കുന്നത്. ഇത് വരെ സാക്കിര്‍ നായിക്കിന്റെ 50 കോടിയോളം രൂപയുടെ ആസ്തികള്‍ കണ്ടു കെട്ടിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.