LiveTV

Live

National

കോണ്‍ഗ്രസ് അധ്യക്ഷ പദവിക്ക് പകരം കൂട്ടായ നേതൃത്വം കൊണ്ട് വരാന്‍ ആലോചന

രാഹുല്‍ ഗാന്ധി രാജി എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതിനാല്‍ യുവ നേതൃത്തെ കൊണ്ടുവരത്തക്ക രീതിയിലാണ് ചര്‍ച്ചകള്‍. 

കോണ്‍ഗ്രസ് അധ്യക്ഷ പദവിക്ക് പകരം കൂട്ടായ നേതൃത്വം കൊണ്ട് വരാന്‍ ആലോചന

കോണ്‍ഗ്രസ് അധ്യക്ഷ പദവിക്ക് പകരം കൂട്ടായ നേതൃത്വം കൊണ്ട് വരാന്‍ ആലോചന. രാഹുല്‍ ഗാന്ധി രാജി എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതിനാല്‍ യുവ നേതൃത്തെ കൊണ്ടുവരത്തക്ക രീതിയിലാണ് ചര്‍ച്ചകള്‍. ഉന്നത നയരൂപീകരണ സമിതിയായി ഒരു കോര്‍ സമിതി രൂപീകരിച്ചേക്കും. അങ്ങനെയെങ്കിൽ ലോക്സഭാ കക്ഷി നേതാവായി വരാനിടയുള്ള രാഹുൽ പ്രതിപക്ഷ മുഖമായി മാറിയേക്കും.

ലോക്സഭ തെരഞ്ഞെടുപ്പ് തോല്‍വിയും രാഹുലിന്റെ രാജി പ്രഖ്യാപനവും ഉണ്ടാക്കിയ പ്രതിസന്ധി പരിഹരിക്കാനഉള്ള ചര്‍ച്ചകളിലേക്ക് കടക്കുയാണ് ഹൈക്കമാന്‍ഡ്. രാഹുല്‍ ഗാന്ധി രാജി നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതിനാല്‍ പുതിയ നേതൃത്വത്തെ ഉടന്‍ കണ്ടെത്തണം എന്നതാണ് ആദ്യ കടമ്പ. അധ്യക്ഷ സ്ഥാനം ഒരാള്‍ ഏറ്റെടുക്കുന്നതിന് പകരം കൂട്ടായ നേതൃത്വം എന്ന സംവിധാനത്തെ കുറിച്ചാണ് ആലോചന. ഏകാധിപത്യ പ്രവണതയും കുടുംബവാഴ്ച ആരോപണവും അതുവഴി ഇല്ലാതാക്കാം. ഗാന്ധി കുടുംബത്തിന്റെ അപ്രമാദിത്വം നിലനിര്‍ത്താം. പ്രാദേശിക പ്രാതിനിധ്യം ഉറപ്പാക്കണം, യുവസംഘമാകണം എന്നിങ്ങനെയാണ് ചര്‍ച്ചകളിലുയര്‍ന്ന പൊതുതാല്‍പര്യം. പക്ഷെ ഇക്കാര്യം സംബന്ധിച്ച ചോദ്യം തള്ളിക്കളയുകയാണ് നേതൃത്വം.

ബജറ്റ് സമ്മേളത്തിനു മുന്‍പ് അന്തിമ തീരുമാനത്തിലെത്താനാണ് നീക്കം. പ്രവര്‍ത്തകസമിതി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍ എന്നീ പദവികളിലും അഴിച്ചുപണി ഉണ്ടാകും. അന്തിമ തീരുമാനത്തിന് പ്രവര്‍ത്തക സമിതി ഉടന്‍ ചേര്‍ന്നേക്കും.