LiveTV

Live

National

തമിഴ്‌നാട്ടില്‍ ഷോപ്പിങ് ഇനി 24 മണിക്കൂറും

രാത്രികാലങ്ങളില്‍ ജോലിയെടുക്കുമ്പോള്‍ വനിതാ ജീവനക്കാര്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ഇപ്പോള്‍ തന്നെ ഉയര്‍ന്നിട്ടുണ്ട്

തമിഴ്‌നാട്ടില്‍ ഷോപ്പിങ് ഇനി 24 മണിക്കൂറും

തമിഴ്‌നാട്ടില്‍ വ്യാപാരസ്ഥാപനങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിയ്ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഷോപ്പിങ് സംസ്‌കാരം മാറും എന്നതിനപ്പുറം പകലിലെ ഗതാഗത കുരുക്കിനും ഇതോടെ പരിഹാരമാകും. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകുമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.

മൂന്ന് വര്‍ഷത്തേയ്ക്ക് പരീക്ഷണ അടിസ്ഥാനത്തിലാണ് തൊഴില്‍ വകുപ്പ് പുതിയ വിജ്ഞാപനം ഇറക്കിയിട്ടുള്ളത്. പത്ത് പേരില്‍ കൂടുതല്‍ ജീവനക്കാരുളള സ്ഥാപനങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനത്തിന് അനുമതി ഉള്ളത്. പിന്നീടിത് മുഴുവന്‍ കടകളിലേയ്ക്കും വ്യാപിപ്പിയ്ക്കും. നഗരങ്ങളില്‍ കൂടുതല്‍ ആളുകളെത്തുന്ന ഷോപ്പിങ് മാളുകളെല്ലാം പത്തുമണിയോടെ ഷട്ടറിടും. എന്നാല്‍ ഇനി അതുവേണ്ട. ഏതു സമയത്തും ഏതു നഗരങ്ങളിലും ഭക്ഷണവും ലഭ്യമാകും.

പത്തുമണിയോടെ അടയ്ക്കുന്ന കടകള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിയ്ക്കുമ്പോള്‍ കൂടുതല്‍ ആളുകള്‍ക്ക് തൊഴില്‍ ലഭിയ്ക്കും. പ്രധാന വ്യാപാര മേഖലയായ ടി നഗറില്‍ ആയിരക്കണക്കിന് പേരാണ് കടകളില്‍ മാത്രമായി ജോലി ചെയ്യുന്നത്. എന്നാല്‍ രാത്രികാലങ്ങളില്‍ ജോലിയെടുക്കുമ്പോള്‍ വനിതാ ജീവനക്കാര്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ഇപ്പോള്‍ തന്നെ ഉയര്‍ന്നിട്ടുണ്ട്. ഉത്തരവിനു പിന്നാലെ, പൊലീസിന്റെ രാത്രികാല പട്രോളിങ് ഇരട്ടിയാക്കിയിട്ടുണ്ട്.