LiveTV

Live

National

ബൈക്ക് യാത്രക്കാര്‍ക്കായി എയര്‍ബാഗുള്ള ജാക്കറ്റുമായി ഫാഷന്‍ ടെക്നോളജി വിദ്യാര്‍ഥിനി

ഗാന്ധിനഗര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി അവസാന വര്‍ഷ വിദ്യാര്‍ഥിനിയായ പ്രഗതി ശര്‍മ്മയാണ് പുതിയ ജാക്കറ്റ് രൂപകല്‍പന ചെയ്തത്. 

ബൈക്ക് യാത്രക്കാര്‍ക്കായി എയര്‍ബാഗുള്ള ജാക്കറ്റുമായി ഫാഷന്‍ ടെക്നോളജി വിദ്യാര്‍ഥിനി

ബൈക്ക് യാത്രക്കാരുടെ സുരക്ഷക്കായി എയര്‍ബാഗുള്ള ജാക്കറ്റ് ഡിസൈന്‍ ചെയ്ത് ഫാഷന്‍ ടെക്നോളജി വിദ്യാര്‍ഥിനി. ഗാന്ധിനഗര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി അവസാന വര്‍ഷ വിദ്യാര്‍ഥിനിയായ പ്രഗതി ശര്‍മ്മയാണ് പുതിയ ജാക്കറ്റ് രൂപകല്‍പന ചെയ്തത്.

റോഡപകടത്തില്‍ സുഹൃത്ത് മരിച്ചതാണ് ഇത്തരമൊരു ആശയത്തിലേക്ക് പ്രഗതിയെ നയിച്ചത്. പ്രോജക്ടിന്റെ ഭാഗമായിട്ടാണ് പ്രഗതി ജാക്കറ്റ് തയ്യാറാക്കിയത്. വീഴ്ചയില്‍ നിന്നുണ്ടാകുന്ന ചെറിയ പരിക്കുകളില്‍ നിന്നെല്ലാം ഈ ജാകറ്റ് ധരിച്ചാല്‍ രക്ഷ നേടാമെന്ന് പ്രഗതി പറയുന്നു. നിഫ്റ്റിന്റെ ബിരുദദാന ചടങ്ങിസ്‍ വച്ച് ഈ ജാക്കറ്റ് പ്രദര്‍ശിപ്പിക്കുകയും ഏറെ കയ്യടി നേടുകയും ചെയ്തു.