LiveTV

Live

National

ഇവിടെ വെള്ളത്തിന് സ്വര്‍ണ്ണത്തെക്കാള്‍ വിലയുണ്ട്; മോഷണം പോകാതിരിക്കാന്‍ ‘വെള്ളം’ താഴിട്ട് പൂട്ടി ജയ്പൂരുകാര്‍

അതുകൊണ്ട് തന്നെ ഏറ്റവും കൂടുതല്‍ പൂട്ടുകള്‍ വിറ്റുപോകുന്ന നാടായി മാറിയിരിക്കുകയാണ് പരസ്രംപുര ഗ്രാമം. 

 ഇവിടെ വെള്ളത്തിന് സ്വര്‍ണ്ണത്തെക്കാള്‍ വിലയുണ്ട്; മോഷണം പോകാതിരിക്കാന്‍ ‘വെള്ളം’ താഴിട്ട് പൂട്ടി ജയ്പൂരുകാര്‍

ജയ്പൂരിലെ പരസ്രംപുരം ഗ്രാമവാസികളോട് സ്വര്‍ണത്തിനാണോ വെള്ളത്തിനാണോ വിലയെന്ന് ചോദിച്ചാല്‍ ഉള്ള പൊന്ന് കൊടുത്ത് വെള്ളം വാങ്ങാന്‍ അവര്‍ ഒരു മടിയും കാണിക്കില്ല. കാരണം കുടിവെള്ള ക്ഷാമം രൂക്ഷമായ ഇവിടെ വെള്ളത്തിന് പൊന്നുംവിലയാണ്. കുടിവെള്ള ക്ഷാമം രൂക്ഷമായതിനാല്‍ ആഴ്ചയിലൊരിക്കല്‍ റേഷന്‍ പോലെയാണ് വെള്ളം കിട്ടുന്നത്. അതാകട്ടെ സൂക്ഷിച്ചു പൂട്ടിവെച്ചില്ലെങ്കില്‍ കള്ളന്മാര്‍ കൊണ്ടുപോകുന്ന അവസ്ഥയുമാണ്. അതുകൊണ്ട് തന്നെ ഏറ്റവും കൂടുതല്‍ പൂട്ടുകള്‍ വിറ്റുപോകുന്ന നാടായി മാറിയിരിക്കുകയാണ് പരസ്രംപുര ഗ്രാമം.

രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലെ ഹുദ്ര പഞ്ചായത്തിലാണ് പരസ്രംപുര ഗ്രാമം സ്ഥിതി ചെയ്യുന്നത്. 10 ദിവസം കൂടുമ്പോള്‍ ഒരു ടാങ്ക് വെള്ളമാണ് ഇവര്‍ക്ക് ലഭിക്കുക. വെള്ളത്തിന് കടുത്ത ക്ഷാമമായതിനാല്‍ വീടുകളില്‍ നിന്ന് വെള്ളം മോഷണ പോവുക പതിവാണ്. ഇത് ഒഴിവാക്കാനാണ് ടാങ്കുകളില്‍ നിറച്ച വെള്ളം ചങ്ങലയിട്ട് പൂട്ടിവെയ്ക്കുന്നത്. കണ്ണ്‌തെറ്റിയാല്‍ വെള്ളം കള്ളന്‍ കൊണ്ടുപോകും. ചില വീടുകളില്‍ ഒരാള്‍ അതിന് കാവല്‍ നില്‍ക്കും.

ഹിന്ദുസ്ഥാന്‍ സിങ്ക് എന്ന കമ്പനി ദത്തെടുത്തതാണ് പരസ്രംപുര ഗ്രാമം. ഈ ഗ്രാമത്തിന് സമീപമായിട്ട് അവരുടെ ഖനന മേഖലയുണ്ട്. അവരോട് സംസാരിച്ചിട്ടുണ്ടെന്നും ഇങ്ങോട്ടേക്ക് കൂടുതല്‍ വെള്ളം എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് അവര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ രാജേന്ദ്ര ഭട്ട് പറഞ്ഞു.