LiveTV

Live

National

അലിഗഢില്‍ രണ്ടര വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

കേസിലെ മുഖ്യപ്രതികളിലൊരാളായ അലിഗഢ് സ്വദേശി സാഹിദ് നേരത്തെ തന്നെ പല കേസുകളിലും കുറ്റാരോപിതനാണ്

അലിഗഢില്‍ രണ്ടര വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

അലിഗഢില്‍ രണ്ടര വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതികളടക്കം നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഈ മാസം രണ്ടിനാണ് കുട്ടിയുടെ മൃതദേഹം മാലിന്യകൂമ്പാരത്തില്‍ നിന്ന് കണ്ടെത്തിയത്.

കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ ഇടം 
കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ ഇടം 
കടപ്പാട്: https://theprint.in

കേസിലെ മുഖ്യപ്രതികളിലൊരാളായ അലിഗഢ് സ്വദേശി സാഹിദ് നേരത്തെ തന്നെ പല കേസുകളിലും കുറ്റാരോപിതനാണ്. ഇയാളും ഇയാളുടെ ഭാര്യയുമാണ് രണ്ടര വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികള്‍. സാഹിദിന്‍റെ ഭാര്യയുടെ വസ്ത്രത്തില്‍ പൊതിഞ്ഞ രീതിയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നത്. ഇവരെ കൂടാതെ മറ്റ് രണ്ട് പേരുടെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തി.

Also read: അലിഗഡിൽ മൂന്ന് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊന്ന കേസിലെ പ്രതി സ്വന്തം മകളെ പീഡിപ്പിച്ച കേസില്‍ പ്രതിയെന്ന് പൊലീസ്

മെയ് മുപ്പതിന് കാണാതായ കുട്ടിയുടെ മൃതദേഹം അലിഗഢിലെ തപ്പാല്‍ നഗരത്തിനടുത്ത മാലിന്യ കൂമ്പാരത്തില്‍ നിന്ന് ജൂണ്‍ രണ്ടിനാണ് കണ്ടെടുത്തത്. കാണാതായ ശേഷം കേസെടുക്കാന്‍ അലംഭാവം കാണിച്ചതിനാല്‍ എസ്.എച്ച്.ഒ അടക്കം അഞ്ച് പൊലീസുദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. കുറ്റാരോപിതര്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്ന വിധം ഉടന്‍ തന്നെ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും ഉത്തര്‍പ്രദേശ് പൊലീസ് അറിയിച്ചു.

കുട്ടിയുടെ അമ്മ ശില്‍പ ശര്‍മ ( പച്ച സാരിയുടുത്ത യുവതി)
കുട്ടിയുടെ അമ്മ ശില്‍പ ശര്‍മ ( പച്ച സാരിയുടുത്ത യുവതി)
കടപ്പാട്: https://theprint.in

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായതിന്റെ സൂചനകളൊന്നും കണ്ടെത്തിയിട്ടില്ലായെന്നും പരിശോധനാ സാമ്പിളുകൾ ആഗ്രയിലെ ഫോറന്‍സിക്ക് ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.