ദളിത് വനിതയെ ആഭ്യന്തര മന്ത്രിയാക്കി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡി
പ്രതിപടു നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ മേകതോടി സുചരിതയാണ് സംസ്ഥാനത്തെ ആഭ്യന്തര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

അഞ്ച് ഉപമുഖ്യമന്ത്രിമാരെ നിയമിച്ച് ഞെട്ടിച്ചതിന് പിന്നാലെ ദളിത് വനിതയെ ആഭ്യന്തര മന്ത്രിയാക്കി ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡി. പ്രതിപടു നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ മേകതോടി സുചരിതയാണ് സംസ്ഥാനത്തെ ആഭ്യന്തര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
അമരാവതിയിലെ സെക്രട്ടേറിയറ്റില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ സുചരിത ഉള്‍പ്പടെ 24 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹന് സത്യവാചകം ചൊല്ലിക്കൊടുത്തു. രാജ്യത്ത് തന്നെ ആദ്യമായി അഞ്ച് ഉപമുഖ്യമന്ത്രിമാരും ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്തു. പട്ടികജാതി, പട്ടികവര്‍ഗം, ഒ.ബി.സി, കാപു സമുദായം, ന്യൂനപക്ഷം എന്നീ വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് ഉപമുഖ്യമന്ത്രിമാര്‍.
2014 ല്‍ തെലങ്കാന വേര്‍പിരിഞ്ഞതിന് ശേഷം സംസ്ഥാനത്ത് ആദ്യമായാണ് ഒരു വനിതാ ആഭ്യന്തര മന്ത്രി ഉണ്ടാവുന്നത്. നേരത്തെ ജഗന്റെ പിതാവ് വൈ.എസ് രാജശേഖര റെഡ്ഡിയാണ് സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിതാ ആഭ്യന്തര മന്ത്രിയെ നിയമിക്കുന്നത്. നിലവില്‍ ടി.ആര്.എസ് എം.എല്‍.എയായ പി. സബിത ഇന്ദ്ര റെഡ്ഡിയാണ് അന്ന് ആഭ്യന്തര മന്ത്രിയായത്.

പ്രധാന വകുപ്പുകളായ ധനകാര്യം, ആസൂത്രണം, നിയമകാര്യം എന്നിവയുടെ ചുമതലയുള്ള മന്ത്രിയായി മുതിര്‍ന്ന എം.എല്‍.എ ബുഗ്ഗന രാജേന്ദ്രനാഥ് റെഡ്ഡി സത്യപ്രതിജ്ഞ ചെയ്തു. സുചരിത ഉള്‍പ്പടെ മൂന്ന് വനിതാ മന്ത്രിമാരാണ് ജഗന് മന്ത്രിസഭയില്‍ ഉള്ളത്
ഉപമുഖ്യമന്ത്രിമാരായി നിയമിക്കപ്പെട്ട അഞ്ചു പേരുടെയും വകുപ്പുകളും പ്രഖ്യാപിച്ചിട്ടുണ്ട്. പമുല പുഷ്പ ശ്രീ വാണി-ആദിവാസി ക്ഷേമം, പിള്ളി സുഭാഷ് ചന്ദ്ര ബോസ്- റവന്യൂ, സ്റ്റാമ്പ് ,രജിസ്ട്രേഷൻ , അല്ലാ കാളി കൃഷ്ണ ശ്രീനിവാസ് /അല്ലാ നാനി-ആരോഗ്യം, കുടുംബ ക്ഷേമം , മെഡിക്കൽ വിദ്യാഭ്യാസം, കെ.നാരായണ സ്വാമി-എക്സൈസ് , അംസാദ് ഭാഷാ ഷെയ്ഖ് ബെപാരി-ന്യൂനപക്ഷ ക്ഷേമം എന്നിങ്ങനെയാണ് വകുപ്പുകൾ വിഭജിച്ചിരിക്കുന്നത്.

മന്ത്രിസഭയിൽ പതിനൊന്നു പേര് മുന്നാക്ക സമുദായത്തിൽ നിന്നുള്ളവരും ഏഴു പേര് പിന്നാക്ക സമുദായങ്ങളിൽ നിന്നുള്ളവരുമാണ്. അഞ്ചു പേര് ദളിത് വിഭാഗത്തിൽ നിന്നുള്ളപ്പോൾ ആദിവാസി വിഭാഗത്തിൽ നിന്നും ന്യൂനപക്ഷ സമുദായത്തിൽ നിന്നും ഒന്ന് വീതം ആളുകളാണ് ഉള്ളത്. ഏറ്റവും കൂടുതൽ പ്രാതിനിധ്യം നൽകപ്പെടും എന്ന് കരുതപ്പെട്ടിരുന്ന റെഡ്ഢി വിഭാഗത്തിൽ നിന്നും നാല് പേരാണ് മന്ത്രിസഭയിലുള്ളത്. 2014 ല്‍ തെലങ്കാന വേര്‍പിരിഞ്ഞതിന് ശേഷം സംസ്ഥാനത്ത് ആദ്യമായാണ് ഒരു വനിതാ ആഭ്യന്തരമന്ത്രി ഉണ്ടാവുന്നത്.
നേരത്തെ ജഗന്റെ പിതാവ് വൈ.എസ് രാജശേഖര റെഡ്ഡിയാണ് സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിതാ ആഭ്യന്തര മന്ത്രിയെ നിയമിക്കുന്നത്. നിലവില്‍ ടി.ആര്.എസ് എം.എല്‍.എയായ പി. സബിത ഇന്ദ്ര റെഡ്ഡിയാണ് അന്ന് ആഭ്യന്തര മന്ത്രിയായത്.
പ്രധാന വകുപ്പുകളായ ധനകാര്യം, ആസൂത്രണം, നിയമകാര്യം എന്നിവയുടെ ചുമതലയുള്ള മന്ത്രിയായി മുതിര്‍ന്ന എം.എല്‍.എ ബുഗ്ഗന രാജേന്ദ്രനാഥ് റെഡ്ഡി സത്യപ്രതിജ്ഞ ചെയ്തു. സുചരിത ഉള്‍പ്പടെ മൂന്ന് വനിതാ മന്ത്രിമാരാണ് ജഗന് മന്ത്രിസഭയില്‍ ഉള്ളത്.