LiveTV

Live

National

2047 വരെ ബി.ജെ.പി ഭരിക്കും, മോദി കോണ്‍ഗ്രസിന്റെ റെക്കോഡ് തിരുത്തുമെന്നും രാം മാധവ്

അഗര്‍ത്തലയില്‍ വെള്ളിയാഴ്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

2047 വരെ ബി.ജെ.പി ഭരിക്കും, മോദി കോണ്‍ഗ്രസിന്റെ റെക്കോഡ് തിരുത്തുമെന്നും രാം മാധവ്

ബി.ജെ.പി എന്നാല്‍ ദേശീയതയാണെന്നും അത് പാര്‍ട്ടിയുടെ ഡി.എന്‍.എയിലുള്ളതാണെന്നും പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്. 2047ല്‍ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോഴും രാജ്യം 'വിശ്വ ഗുരു'വിനൊപ്പമായിരിക്കുമെന്നും രാം മാധവ് പറഞ്ഞു. അഗര്‍ത്തലയില്‍ വെള്ളിയാഴ്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയത ബി.ജെ.പിയുടെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. തെരഞ്ഞെടുപ്പ് വന്നാലും ഇല്ലെങ്കിലും ബി.ജെ.പി ദേശീയതക്കൊപ്പമായിരിക്കും. ദേശീയത എന്നാല്‍ ബി.ജെപിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ഇന്ന് എന്നാല്‍ അത് മോദിജിയുടെ ബി.ജെ.പിയാണ് . ഇന്ത്യയുടെ നാളെയും ബി.ജെ.പിക്കൊപ്പമായിരിക്കും. ഭവനരഹിതരില്ലാത്ത, തൊഴില്‍രഹിതരില്ലാത്ത നാടായി 2022 ഓടെ ഇന്ത്യയെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും കൂടുതല്‍ അധികാരത്തിലിരുന്ന പാര്‍ട്ടി കോണ്‍ഗ്രസാണ്. 1950 മുതല്‍ 1977 വരെ. മോദിജി ഈ റെക്കോര്‍ഡ് തിരുത്തുമെന്ന് നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ വിജയം ആഘോഷിക്കുന്നതിനായി അഗര്‍ത്തലയില്‍ നടന്ന റാലിയില്‍ നൂറു കണക്കിന് പ്രവര്‍ത്തകരാണ് പങ്കെടുത്തത്.