LiveTV

Live

National

കനത്ത ചൂടിലുരുകി മധ്യപ്രദേശ്; സൂര്യാഘാതവും ജലക്ഷാമവും കൊണ്ട് 15 കുരങ്ങുകള്‍ ചത്തു

എല്ലാ വിധ മുന്‍കരുതലുകളുമെടുത്താണ് ചത്ത കുരങ്ങുകളുടെ ജഡങ്ങള്‍ സംസ്കരിച്ചതെന്ന് ജില്ലാ വന വകുപ്പ് ഉദ്യോഗസ്ഥന്‍ പി.എന്‍ മിശ്ര പറഞ്ഞു.

 കനത്ത ചൂടിലുരുകി മധ്യപ്രദേശ്; സൂര്യാഘാതവും ജലക്ഷാമവും കൊണ്ട് 15 കുരങ്ങുകള്‍ ചത്തു

കനത്ത ചൂടില്‍ ചുട്ടുപൊള്ളുകയാണ് മധ്യപ്രദേശ്. മൃഗങ്ങള്‍ പോലും കുടിവെള്ള ക്ഷാമത്തെ അതിജീവിക്കാന്‍ പാടുപെടുകയാണ്. കുടിക്കാന്‍ വെള്ളമില്ലാത്തതും കടുത്ത ചൂടും കാരണം 15 കുരങ്ങുകള്‍ ചത്തത് ഹൃദയഭേദകമായ കാഴ്ചയായിരുന്നു. ദേവാസ്, ബാഗ്ലിയിലെ ജോഷി ബാബ ഫോറസ്റ്റ് റേഞ്ചിലാണ് സംഭവം.

എല്ലാ വിധ മുന്‍കരുതലുകളുമെടുത്താണ് ചത്ത കുരങ്ങുകളുടെ ജഡങ്ങള്‍ സംസ്കരിച്ചതെന്ന് ജില്ലാ വന വകുപ്പ് ഉദ്യോഗസ്ഥന്‍ പി.എന്‍ മിശ്ര പറഞ്ഞു. ചില കുരങ്ങുകള്‍ അണുബാധയേറ്റാണ് ചത്തതെന്ന് സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വനത്തിനുള്ളില്‍ ഒരു ഭാഗത്ത് വെള്ളമുണ്ടെങ്കിലും ഒരു കൂട്ടം കുരങ്ങുകള്‍ മറ്റ് കുരങ്ങുകളെ അങ്ങോട്ട് അടുപ്പിക്കാറില്ലെന്നും ഇതായിരിക്കാം മരണകാരണമെന്നും മിശ്ര പറഞ്ഞു. വന്യമൃഗങ്ങള്‍ക്ക് വെള്ളം കുടിക്കുന്നതിനായി സൌകര്യം ഏര്‍പ്പെടുത്തുമെന്നും ചത്ത കുരങ്ങുകളുടെ ആന്തരാവയങ്ങള്‍ പരിശോധനക്കായി അയച്ചിട്ടുണ്ടെന്നും മിശ്ര അറിയിച്ചു.