LiveTV

Live

National

കോണ്‍ഗ്രസിന് തെലങ്കാനയില്‍ തിരിച്ചടി; 18 എം.എല്‍.എമാരില്‍ 12 പേര്‍ ടി.ആര്‍.എസിൽ ചേർന്നു

ആകെയുള്ള 18 എം.എല്‍.എമാരില്‍ 12 പേര്‍ ഭരണകക്ഷിയായ ടി.ആര്‍.എസിൽ ചേർന്നു. 

കോണ്‍ഗ്രസിന് തെലങ്കാനയില്‍ തിരിച്ചടി; 18 എം.എല്‍.എമാരില്‍ 12 പേര്‍ ടി.ആര്‍.എസിൽ ചേർന്നു

തിരിച്ചുവരവിനൊരുങ്ങുന്ന കോണ്‍ഗ്രസിന് തെലങ്കാനയില്‍ തിരിച്ചടി. ആകെയുള്ള 18 എം.എല്‍.എമാരില്‍ 12 പേര്‍ ഭരണകക്ഷിയായ ടി.ആര്‍.എസിൽ ചേർന്നു. കോണ്‍ഗ്രസ് ലെജിസ്ലേറ്റീവ് പാര്‍ട്ടിയെ ടി.ആര്‍.എസില്‍ ലയിക്കാനനുവദിക്കണമെന്ന എം.എല്‍.എമാരുടെ ആവശ്യം സ്പീക്കര്‍ അംഗീകരിക്കുകയായിരുന്നു.

നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പികളില്‍ കോൺഗ്രസിനേറ്റ കനത്ത പരാജയത്തിന് തൊട്ടുപിന്നാലെയാണ് എം.എൽ.എമാരുടെ കൂട്ടത്തോടെയുള്ള പോക്ക്. 119 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിനുള്ളത് 19 എം.എല്‍.എമാർ പി.സി.സി അധ്യക്ഷന്‍ ഉത്തം കുമാര്‍ റെഡ്ഡി നല്‍ഗോണ്ടയില്‍ നിന്ന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ രാജി വച്ചു. ശേഷിക്കുന്ന 18 ൽ 12 പേരാണ് സ്പീക്കര്‍ പി. ശ്രീനിവാസ് റെഡ്ഡിയെ കണ്ട് സ്വന്തം പാര്‍ട്ടിയെ ഭരണകക്ഷിയുമായി ലയിപ്പിക്കണമെന്നാവശ്യപ്പെട്ടത്. ആവശ്യം സ്പീക്കർ അംഗീകരിച്ചു. പണവും സ്വാധീനവും ഉപയോഗിച്ച് ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്നാണ് കോണ്‍ഗ്രസ് പ്രതികരണം.

ഒരു രാഷ്ട്രീയ കക്ഷിയിലെ മൂന്നില്‍ രണ്ട് അംഗങ്ങളും വേറൊരു പാര്‍ട്ടിയില്‍ ചേരുകയാണെങ്കില്‍ കൂറുമാറ്റ നിരോധനം അനുസരിച്ച്‌ അയോഗ്യത കല്‍പിക്കാനാകില്ലെന്നാണ് നിയമം. കഴിഞ്ഞ മാര്‍ച്ചിൽ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ടി.ആര്‍.എസിന് പിന്തുണ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നേതൃത്വം അനുനയിപ്പിക്കുകയായിരുന്നു.