LiveTV

Live

National

ജമ്മു കശ്മീരില്‍ നാലു ഭീകരരെ സൈന്യം വധിച്ചു

പുല്‍വാമയിലെ ലസിപോര മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. സംഭവസ്ഥലത്തിന്റെ നിയന്ത്രണം പൂര്‍ണമായും സൈന്യം ഏറ്റെടുത്തു. 

ജമ്മു കശ്മീരില്‍ നാലു ഭീകരരെ സൈന്യം വധിച്ചു

ജമ്മു കശ്മീരിലെ പുൽവാമയിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം നാല് ഭീകരരെ വധിച്ചു. ഇന്നലെ വൈകീട്ട് ആരംഭിച്ച ഏറ്റുമുട്ടൽ തുടരുകയാണ്. ഭീകരരിൽ നിന്ന് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.

പുൽവാമയിലെ ലസിപോരയിലാണ് ഏറ്റുമുട്ടൽ. ഭീകരർ ഒളിച്ചിരിക്കുന്നതായുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സൈന്യം നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഭീകരരിൽ നിന്നും 3 എ.കെ സീരീസ് റൈഫിളുകൾ കണ്ടെടുത്തു. ജയ്ഷെ ഇ മുഹമ്മദ് ഭീകരരാണെന്നാണ് റിപ്പോർട്ടുകൾ. പ്രദേശത്ത് കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ തെരച്ചിൽ തുടരുകയാണ്. സുരക്ഷാസേന, സി.ആര്‍.പി.എഫ്, ജമ്മു കശ്മീർ പൊലീസ് എന്നിവർ സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്.

മേഖലയിൽ സുരക്ഷ ശക്തമാക്കി. കഴിഞ്ഞ ദിവസം പുല്‍വാമയിലെ കക്കപോര നര്‍ബാല്‍ ഗ്രാമത്തില്‍ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ട നഗീന ബാനുവിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കടന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.