LiveTV

Live

National

പാർട്ടിക്കകത്തെ പ്രശ്നങ്ങൾ രൂക്ഷമാകുമ്പോഴും പരിഹാരം കാണാനാകാതെ കോൺഗ്രസ് ഹൈക്കമാന്‍ഡ്

രാഹുൽ ഗാന്ധി അധ്യക്ഷ പദവിയിൽ നിന്നുള്ള രാജിയിൽ ഉറച്ച് നിൽക്കുമ്പോൾ പി.സി.സികൾ പലതും പിളർപ്പിലേക്കടുക്കുകയാണ്.

പാർട്ടിക്കകത്തെ പ്രശ്നങ്ങൾ രൂക്ഷമാകുമ്പോഴും പരിഹാരം കാണാനാകാതെ കോൺഗ്രസ് ഹൈക്കമാന്‍ഡ്

പാർട്ടിക്കകത്തെ പ്രശ്നങ്ങൾ രൂക്ഷമാകുമ്പോഴും പരിഹാരം കാണാനാകാതെ കോൺഗ്രസ് ഹൈക്കമാന്‍ഡ്. രാഹുൽ ഗാന്ധി അധ്യക്ഷ പദവിയിൽ നിന്നുള്ള രാജിയിൽ ഉറച്ച് നിൽക്കുമ്പോൾ പി.സി.സികൾ പലതും പിളർപ്പിലേക്കടുക്കുകയാണ്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് മന്ത്രി നവ്ജോത് സിങ് സിദ്ദുവിൽ നിന്ന് പ്രധാന വകുപ്പുകൾ മാറ്റിയതോടെ തർക്കം സങ്കീർണമായി. രാജസ്ഥാനിൽ മുഖ്യമന്ത്രി പദത്തിൽ നിന്ന് അശോക് ഘലോട്ടിനെ മാറ്റി സച്ചിൻ പൈലറ്റിനെ കൊണ്ടുവരണമെന്നാണ് എം.എല്‍.എമാരുടെ ആവശ്യം.

തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം, തൊട്ട് പിന്നാലെയുള്ള അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ രാജി പ്രഖ്യാപനം, തുടർന്ന് പി.സി.സി കളിൽ ശക്തമായ അഭിപ്രായ ഭിന്നത അതിസങ്കീർണമാണ് കോൺഗ്രസിലെ അവസ്ഥ. പഞ്ചാബ് ലോക്സഭാ തെരഞ്ഞെടുപ്പിൽ നഗര മേഖലകളിൽ പാർട്ടി മോശം പ്രകടനമാണ് കാഴ്ചവച്ചത്, സൂപ്പര്‍ മുഖ്യമന്ത്രി ചമയുന്നു എന്നിങ്ങനെ ആരോപിച്ചാണ് മുഖ്യമന്ത്രി അമരീന്ദർ സിങ് മന്ത്രി നവ്ജോത് സിങ് സിദ്ധുവിനെതിരെ നീങ്ങിയിരിക്കുന്നത്. സിദ്ധു വഹിച്ചിരുന്ന തദ്ദേശ സ്വയംഭരണം,ടൂറിസം - സാംസ്കാരിക വകുപ്പുകൾ മാറ്റി. പകരം ഊർജം, പുനരുപയുക്ത ഊർജം വകുപ്പുകളുടെ ചുമതലയാണ് നൽകിയിരിക്കുന്നത്.

തർക്കത്തെ തുടർന്ന് സിദ്ദു മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടു നിന്നതിന് പിന്നാലെയാണ് വകുപ്പ് മാറ്റം. ആലോചിച്ച ശേഷം തുടർ നീക്കം എന്നാണ് സിദ്ദുവിന്റെ പ്രതികരണം. തർക്കം നേരത്തെ ഹൈക്കമാൻഡിനു മുന്നിൽ എത്തിയിരുന്നു എങ്കിലും നടപടി ഒന്നും കൈക്കൊണ്ടിരുന്നില്ല. രാജസ്ഥാനിലും അവസ്ഥ വ്യത്യസ്തമല്ല. അശോക് ഗെലോട്ടിനെ മാറ്റി സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് എം.എൽ.എമാരുടെ ആവശ്യം. എം.എല്‍.എ പൃഥ്വിരാജ് ആവശ്യം പരസ്യമായി ഉന്നയിച്ചു. ഡല്‍ഹിയിൽ തുടരുന്ന മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് സംസ്ഥാനത്തെ പ്രശ്നങ്ങളും തോല്‍വിയും രാഹുൽ ഗാന്ധിയുമായി ചര്‍ച്ച ചെയ്യാൻ അനുമതി തേടിയിട്ടുണ്ട്.