LiveTV

Live

National

‘ആർക്കെങ്കിലും 590 കിലോ കഞ്ചാവും ഒരു ട്രക്കും നഷ്ട്ടപ്പെട്ടിട്ടുണ്ടോ? എങ്കിൽ ധുബ്രി പൊലീസുമായി ബന്ധപ്പെടുക’; വൈറലായി അസം പൊലീസിന്റെ ട്വീറ്റ്

അസമിലെ ധുബ്രി ജില്ലയിലാണ് 590 കിലോയോളം കഞ്ചാവ് ട്രക്ക് അടക്കം പിടികൂടിയത്

‘ആർക്കെങ്കിലും 590 കിലോ കഞ്ചാവും ഒരു ട്രക്കും  നഷ്ട്ടപ്പെട്ടിട്ടുണ്ടോ? എങ്കിൽ ധുബ്രി പൊലീസുമായി ബന്ധപ്പെടുക’; വൈറലായി അസം പൊലീസിന്റെ ട്വീറ്റ്

കഞ്ചാവിന്റെ വലിയ ശേഖരം പിടികൂടിയ അസം പൊലീസ് വിവരം പൊതു ജനങ്ങളുമായി പങ്ക് വെക്കാൻ വ്യത്യസ്തമായ രീതി ഉപയോഗിച്ചത് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. അസമിലെ ധുബ്രി ജില്ലയിലാണ് 590 കിലോയോളം കഞ്ചാവ് ട്രക്ക് അടക്കം പിടികൂടിയത്.

"ചങ്കോലിയ ചെക്ക് പോസ്റ്റിനും പരിസരത്തുമായി ഇന്നലെ രാത്രി ആർക്കെങ്കിലും വലിയ ശേഖരം (590 കിലോ) കഞ്ചാവും ഒരു ട്രക്കും നഷ്ട്ടപ്പെട്ടിട്ടുണ്ടോ? പേടിക്കേണ്ട കാര്യമില്ല ! ധുബ്രി പൊലീസുമായി ബന്ധപ്പെടുക. അവർ നിങ്ങളെ സഹായിക്കും ".

ഇങ്ങനെയാണ് 'ഉടമസ്ഥനെ തേടി കൊണ്ട്' അസം പൊലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാൻഡിൽ കുറിച്ചിട്ട സന്ദേശം

സന്ദേശത്തോടൊപ്പം കഞ്ചാവിന്റെ വലിയ പാക്കറ്റുകൾ നിരത്തി വെച്ച ചിത്രവും പങ്ക് വെച്ചിട്ടുണ്ട്. ട്വീറ്റിനെ ഇത് വരെ 17000 ത്തോളം ആളുകൾ ലൈക്ക് ചെയ്യുകയും 6000 തിലധികം റീട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട് . ഇന്ത്യൻ ഷട്ടിൽ താരം ജ്വാല ഗുട്ട, സ്റ്റാൻഡ് അപ് കൊമേഡിയൻ പാപ്പ സി.ജെ എന്നിവരടക്കം 1200 ഓളം പേര് ട്വീറ്റിൽ കമന്റ് ചെയ്തിട്ടുണ്ട്.