LiveTV

Live

National

ഡോ. പായലിന്റെ ആത്മഹത്യ : ദേശീയ പട്ടിക വർഗ കമ്മീഷൻ മഹാരാഷ്ട്ര സർക്കാർ അധൃകൃതരുമായി ചർച്ച നടത്തും

നേരത്തെ വിഷയത്തിൽ പത്തു ദിവസത്തിനുള്ളിൽ മറുപടിയാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയടക്കമുള്ളവർക്ക് കമ്മീഷൻ നോട്ടീസയച്ചിരുന്നു

ഡോ. പായലിന്റെ ആത്മഹത്യ : ദേശീയ പട്ടിക വർഗ കമ്മീഷൻ മഹാരാഷ്ട്ര സർക്കാർ അധൃകൃതരുമായി ചർച്ച നടത്തും

ജാതി അധിക്ഷേപം മൂലം മുംബൈയില്‍ ജൂനിയര്‍ ഡോക്ടറായ ഡോ.പായൽ തദ്‌വി ആത്മഹത്യ ചെയ്ത വിഷയത്തിൽ ദേശീയ പട്ടിക വർഗ കമീഷന്റെ അഞ്ചംഗ സംഘം മഹാരാഷ്ട്ര സർക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥരെ കണ്ട് ചർച്ച നടത്തും. ജൂൺ 8 നാണ് കമ്മീഷന്റെ സംഘം സർക്കാരിന്റെ ഉന്നത വൃത്തങ്ങളെ കാണുക.

കമീഷന്റെ ചെയർമാനായ നന്ദകുമാർ സായി നയിക്കുന്ന സംഘം മഹാരാഷ്ട്ര ചീഫ് സെക്രട്ടറി, ആരോഗ്യ സെക്രട്ടറി, മുംബൈ പോലീസ് കമ്മീഷണർ എന്നിവരെ കാണുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കൂടാതെ പായലിന്റെ മരണം നടന്ന ബി.വൈ.എല്‍ നായര്‍ ആശുപത്രി അധികൃതരെയും സംഘം കാണുന്നുണ്ട്.

നേരത്തെ വിഷയത്തിൽ പത്തു ദിവസത്തിനുള്ളിൽ മറുപടിയാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയടക്കമുള്ളവർക്ക് കമ്മീഷൻ നോട്ടീസയച്ചിരുന്നു. സംഭവത്തിൽ കുറ്റാരോപിതരായ മൂന്നു പേര്‍ക്കുമെതിരെ ആത്മഹത്യ പ്രേരണ കുറ്റം കൂടാതെ,ഐ.ടി ആക്റ്റ് , പട്ടിക ജാതി-പട്ടിക വര്‍ഗ പീഡന നിരോധന നിയമം, റാഗിങ് വിരുദ്ധ നിയമം എന്നിവയിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

കഴിഞ്ഞയാഴ്ച പായല്‍ തദ്‌വിയുടെ ആത്മഹത്യ അന്വേഷിക്കുന്നതില്‍ പൊലീസ് ഗുരുതര വീഴ്ച വരുത്തിയെന്ന് മഹാരാഷ്ട്ര സംസ്ഥാന പട്ടിക ജാതി-പട്ടിക വര്‍ഗ കമ്മിഷന്‍ കണ്ടെത്തിയിരുന്നു. 2018 ലെ ഭേദഗതി പ്രകാരമുള്ള അഞ്ച് വകുപ്പുകളെങ്കിലും പട്ടിക വര്‍ഗ പീഡനത്തിന്റെ പേരില്‍ ചുമത്തേണ്ടതായിരുന്നുവെന്നും എന്നാല്‍ 1989 ലെ നിയമപ്രകാരമുള്ള നിസ്സാര വകുപ്പുകളാണ് ചുമത്തിയതെന്നുമായിരുന്നു കണ്ടെത്തൽ.