LiveTV

Live

National

രാജസ്ഥാൻ കോൺഗ്രസിലെ തമ്മിലടി രൂക്ഷം; മുഖ്യമന്ത്രിപദം സച്ചിൻ പൈലറ്റിന് നൽകണമെന്ന് ആവശ്യം

ടൊടഭീം എം.എൽ.എ പൃഥ്വിരാജ് മീണയാണ് ആവശ്യം ഉന്നയിച്ചത്

രാജസ്ഥാൻ കോൺഗ്രസിലെ തമ്മിലടി രൂക്ഷം; മുഖ്യമന്ത്രിപദം സച്ചിൻ പൈലറ്റിന് നൽകണമെന്ന് ആവശ്യം

രാജസ്ഥാൻ കോൺഗ്രസിലെ തമ്മിലടി രൂക്ഷം.മുഖ്യമന്ത്രി പദം സച്ചിൻ പൈലറ്റിന് നൽകണമെന്ന് ആവശ്യം. ടൊടഭീം എം.എൽ.എ പൃഥ്വിരാജ് മീണയാണ് ആവശ്യം ഉന്നയിച്ചത്

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹലോട്ടും പി.സി.സി അധ്യക്ഷൻ സച്ചിൻ പൈലറ്റും തമ്മിലുള്ള അഭിപ്രായ ഭിന്നത ലോക്സഭ തെരഞ്ഞെടുപ്പ് പരാജയത്തോടെയാണ് മറനീക്കി പുറത്തു വന്നത്. മകൻ വൈഭവ് ഗഹ്ലോട്ടിന്റെ പരാജയത്തിന് കാരണം സച്ചിൻ പൈലറ്റ് ആണെന്ന ഗെഹലോട്ടിന്റെ പ്രസ്താവനയോടെ പ്രശ്നം വഷളായി. ഇതിന് പിന്നാലെ എം.എൽ.എ മാർ കൂടി പക്ഷം ചേർന്ന് എത്തുന്നതോടെ പ്രശ്നം രൂക്ഷമായിരിക്കുകയാണ്.

എത്രയും പെട്ടെന്ന് മുഖ്യമന്ത്രി പദത്തിൽ നിന്നും അശോക് ഗെഹലോട്ടിനെ മാറ്റി സച്ചിൻ പൈലറ്റിനെ നിയമിക്കണമെന്നാണ് ടൊടഭീം എം.എൽ.എ പൃഥ്വിരാജ് മീണയുടെ ആവശ്യം. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക് തന്നെയാണെന്നും പൃഥ്വിരാജ് മിണ കൂട്ടിച്ചേർത്തു. മറ്റു ചില എം.എൽ.എ മാരും സമാന നിലപാട് പങ്കുവെച്ചതായാണ് റിപ്പോർട്ടുകൾ.

രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആറുമാസത്തിനകം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റു വാങ്ങേണ്ടി വന്നത് നേതാക്കൾക്കിടയിലെ തമ്മിലടി മൂലമാണെന്ന് നേരത്തെ തന്നെ വിലയിരുത്തലുകൾ ഉണ്ടായിരുന്നു