LiveTV

Live

National

തെലങ്കാനയില്‍ തിരിച്ചടിയേറ്റ് കോണ്‍ഗ്രസ്; ടി.ആര്‍.എസിലേക്ക് ചേക്കേറാനൊരുങ്ങി എം.എല്‍.എമാര്‍

തെലങ്കാന സ്പീക്കർ പക്ഷപാതപരമായാണ് കാര്യങ്ങൾ നടപ്പിലാക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു

തെലങ്കാനയില്‍ തിരിച്ചടിയേറ്റ് കോണ്‍ഗ്രസ്; ടി.ആര്‍.എസിലേക്ക് ചേക്കേറാനൊരുങ്ങി എം.എല്‍.എമാര്‍

കോൺഗ്രസ് പാർട്ടിക്ക് കനത്ത തിരിച്ചടി നൽകി, ടി.ആർ.എസിലേക്ക് ചേക്കേറാൻ ഒരുങ്ങി തെലങ്കാന കോൺഗ്രസ് നിയമസഭാംഗങ്ങൾ. സംസ്ഥാനത്തെ 18ൽ 12 കോൺഗ്രസ് നിയമസഭാംഗങ്ങളും ചന്ദ്രശേഖർ റാവുമായി ചേർന്ന് പ്രവർത്തിക്കാൻ താൽപര്യം പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന നടപടിയാണിതെന്ന് തെലങ്കാന കോൺഗ്രസ് അഭിപ്രായപ്പെട്ടു.

ടി.ആർ.എസും മഖ്യമന്ത്രി ചന്ദ്രശേഖർ റാവുവും കോൺഗ്രസ് എം.എൽ.എമാരെ വിലക്ക് വാങ്ങുകയാണ് ചെയ്യുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ ടി.ആർ.എസ് പാർട്ടിയുമായി തങ്ങളെ ലയിപ്പിക്കണമെന്ന ആവശ്യവുമായി സ്പീക്കറെ സമീപിച്ചതായി വിമത നേതാവ് ഗന്ത്ര വെങ്കട രാമണ റെഡി പറഞ്ഞു.

സംസ്ഥാനത്ത് മൂന്ന് ലോക്സഭാ സീറ്റുകൾ നേടി തിരിച്ചുവരവ് നടത്തിയിരുന്നു കോൺഗ്രസ്. 9 സീറ്റുകളാണ് പൊതുതെരഞ്ഞെടുപ്പില്‍ ടി.ആർ.എസ് നേടിയത്. എന്നാൽ അസംബ്ലി തെരഞ്ഞെടുപ്പ് കെ.സി.ആറിന്റെ നേതൃത്ത്വത്തിലുള്ള തെലങ്കാന രാഷ്ട്ര സമിതി തൂത്തുവാരുകയാണുണ്ടായത്.

ഇതിനിടെ, തെലങ്കാനയുടെ സ്പീക്കർ പക്ഷപാതപരമായാണ് കാര്യങ്ങൾ നടപ്പിലാക്കുന്നതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. പാർട്ടിയുമായി കൂട്ടിക്കാഴ്ച്ചക്ക് ഇതുവരെ സ്പീക്കർ തയ്യാറായിട്ടില്ലെന്ന് കോൺഗ്രസ് പറയുന്നു. അസംബ്ലിയുടെയും സ്പീക്കറുടെ ഓഫീസിന്റെയും അന്തസിന് ചേരാത്ത കാര്യങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.