LiveTV

Live

National

അസീം പ്രേംജി വിപ്രോയിൽ നിന്ന് പടിയിറങ്ങുന്നു  

ജൂലൈ അവസാനത്തോടെ അസീം പ്രേംജി കമ്പനി വിടുമെന്ന് കമ്പനിയുടെ നോൺ-എക്സിക്യൂട്ടീവ് ഡയറക്റ്ററായി അദ്ദേഹം തുടരുമെന്നും വിപ്രോ വക്താവ് അറിയിച്ചു 

 അസീം പ്രേംജി വിപ്രോയിൽ നിന്ന് പടിയിറങ്ങുന്നു  

ഐ.ടി കമ്പനിയായ വിപ്രോയുടെ എക്സിക്യൂട്ടീവ് ചെയർമാനും മാനേജിങ് ഡയറക്റ്ററുമായ അസീം പ്രേംജി വിരമിക്കുന്നു. ജൂലൈ അവസാനത്തോടെ അസീം പ്രേംജി കമ്പനിയിൽ നിന്ന് പടിയിറങ്ങുമെന്നും കമ്പനിയുടെ നോൺ-എക്സിക്യൂട്ടീവ് ഡയറക്റ്ററായി അദ്ദേഹം തുടരുമെന്നും വിപ്രോ വക്താവ് അറിയിച്ചു .

കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായ ആബിദ് അലി ഇസഡ് നീമൂച്ച് വാലയെ പുതിയ മാനേജിങ് ഡയറക്റ്ററായി നാമനിർനിർദ്ദേശം ചെയ്തുവെന്നും കമ്പനി അറിയിച്ചു .