LiveTV

Live

National

പഞ്ചാബിൽ മുഖ്യമന്ത്രി അമരീന്ദർ സിങ്ങുമായുള്ള തർക്കം തുടരവെ നവ്‌ജ്യോത് സിങ് സിദ്ദുവിന് വകുപ്പ് മാറ്റം

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന സിദ്ദുവിനെ വൈദ്യുതി - ഊർജ വകുപ്പിന്റെ മന്ത്രിയാക്കി കൊണ്ട് മുഖ്യമന്ത്രി അമരീന്ദർ സിംഗ് പുതിയ ലിസ്റ്റ് പുറത്തിറക്കി

പഞ്ചാബിൽ മുഖ്യമന്ത്രി അമരീന്ദർ സിങ്ങുമായുള്ള തർക്കം തുടരവെ നവ്‌ജ്യോത് സിങ് സിദ്ദുവിന് വകുപ്പ് മാറ്റം

പഞ്ചാബിൽ മുഖ്യമന്ത്രി അമരീന്ദർ സിങ്ങുമായുള്ള തർക്കം തുടരവെ നവ്‌ജ്യോത് സിങ് സിദ്ദുവിന് വകുപ്പ് മാറ്റം. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന സിദ്ദുവിനെ വൈദ്യുതി - ഊർജ വകുപ്പിന്റെ മന്ത്രിയാക്കി കൊണ്ട് മുഖ്യമന്ത്രി അമരീന്ദർ സിംഗ് പുതിയ ലിസ്റ്റ് പുറത്തിറക്കി.

മറ്റു മന്ത്രിമാരുടെ വകുപ്പുകൾ മാറ്റുന്ന കൂട്ടത്തിലാണ് വകുപ്പ് മാറ്റം . മന്ത്രിമാരുടെ വകുപ്പുകൾ മാറ്റി കൊണ്ടുള്ള ലിസ്റ്റ് മുഖ്യമന്ത്രി ട്വിറ്ററിൽ ഷെയർ ചെയ്തിട്ടുണ്ട്. നേരത്തെ സിദ്ധു സൂപ്പര്‍ മുഖ്യമന്ത്രി ചമയുകയാണെന്ന് അമരീന്ദര്‍ ആരോപിച്ചിരുന്നു. അമരീന്ദര്‍ സിങ്ങുമായുളള തര്‍ക്കത്തെ തുടര്‍ന്ന് നവ്‌ജ്യോത് സിങ് സിദ്ദു ഇന്നത്തെ മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചിരുന്നു.