LiveTV

Live

National

നീറ്റ്(NEET) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

കേരളത്തില്‍നിന്ന് പരീക്ഷയെഴുതിയ 66.59 ശതമാനം പേര്‍ യോഗ്യത നേടി.

നീറ്റ്(NEET) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

അഖിലേന്ത്യ മെഡിക്കല്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. റാങ്ക് പട്ടികയില്‍ ആദ്യ അമ്പതില്‍ മൂന്ന് മലയാളികള്‍. 720ല്‍ 701 മാര്‍ക്ക് നേടിയ രാജസ്ഥാന്‍ സ്വദേശി നളിന്‍ ഖണ്ഡേവാല്‍ ഒന്നാം റാങ്ക് നേടി. ഭവിക് ബന്‍സാല്‍(ഡല്‍ഹി), അക്ഷത് കൗശിക്(യു.പി) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനത്തെത്തി. ഇരുവര്‍ക്കും 700 മാര്‍ക്കാണ് ലഭിച്ചത്.

നീറ്റ് പരീക്ഷയെഴുതിയ 14,10,755 പേരില്‍ 7,97,042 വിദ്യാര്‍ഥികള്‍ ഉന്നതപഠനത്തിന് അര്‍ഹത നേടി. കേരളത്തില്‍നിന്ന് പരീക്ഷയെഴുതിയ 66.59 ശതമാനം പേര്‍ യോഗ്യത നേടി. കേരളത്തില്‍ നിന്നുള്ള അതുല്‍ മനോജ് 29ആം റാങ്ക് നേടി. ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ ആദ്യ 20 പെണ്‍കുട്ടികളില്‍ അഞ്ചാംസ്ഥാനം മലയാളിക്ക്.

നീറ്റ് പരീക്ഷാ ഫലം അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.