LiveTV

Live

National

തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി; ഉന്നതാധികാര സമിതികള്‍ രൂപീകരിച്ച് മോദി സര്‍ക്കാര്‍  

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലാണ് സമിതികള്‍. പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിങ്, ആഭ്യന്തരമന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ എന്നിവര്‍ എല്ലാ സമിതികളിലും ഉണ്ട്.

തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി; ഉന്നതാധികാര സമിതികള്‍ രൂപീകരിച്ച് മോദി സര്‍ക്കാര്‍  

തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയവയ്ക്ക് പരിഹാരം കണ്ടെത്താന്‍ ഒരുങ്ങി രണ്ടാം മോദി സര്‍ക്കാര്‍. നിക്ഷേപം, തൊഴില്‍, സുരക്ഷ എന്നിങ്ങനെ മൂന്ന് ഉന്നതാധികാര സമിതികള്‍ രൂപീകരിച്ചു. സാമ്പത്തിക ബജറ്റില്‍ ഉള്‍പെടുത്താനുള്ള നിര്‍ദേശങ്ങള്‍ സമിതികള്‍ സമര്‍പ്പിക്കും.

വര്‍ധിച്ച തൊഴിലില്ലായ്മയും തകര്‍ന്ന സാമ്പത്തിക അവസ്ഥയും സംബന്ധിച്ച് പ്രതിപക്ഷ വിമര്‍ശനങ്ങള്‍ മോദി ഒന്നാം സര്‍ക്കാരിനെ പല തവണ പ്രതിസന്ധിയിലാക്കിയിരുന്നു. രണ്ടാം സര്‍ക്കാരിനും സമാന അവസ്ഥ ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെയാണ് ഉന്നതാധികാര സമിതികളുടെ രൂപീകരണം.

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലാണ് സമിതികള്‍. പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിങ്, ആഭ്യന്തരമന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ എന്നിവര്‍ എല്ലാ സമിതികളിലും ഉണ്ട്. ഇവര്‍ക്ക് പുറമെ നിക്ഷേപവും വളര്‍ച്ചയും സംബന്ധിച്ച സമിതിയില്‍ ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയും റെയില്‍ മന്ത്രി പിയൂഷ് ഗോയലും സുരക്ഷ സമിതിയില്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമാണുള്ളത്. 10 അംഗങ്ങളുണ്ട് തൊഴിലവസര നൈപുണ്യവികസന സമിതിയില്‍.

ഏറെ പ്രാധാന്യം നല്‍കുന്നതും തൊഴിലവസര നൈപുണ്യവികസന സമിതിക്കാണ്. സമിതികള്‍ സാമ്പത്തിക ബജറ്റില്‍ ഉള്‍പെടുത്താനുള്ള നിര്‍ദേശങ്ങള്‍ ഉടന്‍ നല്‍കിയേക്കും. ജനുവരി മാര്‍ച്ച് പാദത്തിലെ ജി.ഡി.പി നിരക്ക് 5.8 ശതമാനമായി കുറഞ്ഞെന്നും തൊഴിലില്ലായ്മ നിരക്ക് 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായെന്നുമുള്ള കണക്കുകള്‍ പുറത്ത് വന്ന പശ്ചാത്തലത്തില്‍ കൂടിയാണ് മോദി സര്‍ക്കാര്‍ നീക്കം.