LiveTV

Live

National

അപകടത്തില്‍പെട്ട വ്യോമസേന വിമാനത്തിന്റെ സാങ്കേതികവിദ്യ കാലഹരണപ്പെട്ടതെന്ന് കോണ്‍ഗ്രസ്

വിമാനം അപകടത്തില്‍പെടുമ്പോള്‍ സിഗ്‌നല്‍ നല്‍കുന്ന സാങ്കേതികവിദ്യ കാലഹരണപ്പെട്ടതാണെന്നത് ദുഃഖകരമെന്ന് കോണ്‍ഗ്രസ് വക്തമാവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

അപകടത്തില്‍പെട്ട വ്യോമസേന വിമാനത്തിന്റെ സാങ്കേതികവിദ്യ കാലഹരണപ്പെട്ടതെന്ന് കോണ്‍ഗ്രസ്

വ്യോമസേന വിമാനം എ.എന്‍ 32വിലെ സാങ്കേതിക വിദ്യകള്‍ കാലഹരണപ്പെട്ടതാണെന്ന വിമര്‍ശവുമായി കോണ്‍ഗ്രസ്. വിമാനം അപകടത്തില്‍പെടുമ്പോള്‍ സിഗ്‌നല്‍ നല്‍കുന്ന സാങ്കേതികവിദ്യ കാലഹരണപ്പെട്ടതാണെന്നത് ദുഃഖകരമെന്ന് കോണ്‍ഗ്രസ് വക്തമാവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

മെച്ചപ്പെട്ട വിമാനങ്ങള്‍ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് എഎന്‍ 32 വിമാനം അരുണാചല്‍പ്രദേശിലേക്കുള്ള യാത്രക്ക് ഉപയോഗിച്ചുവെന്നും രണ്‍ദീപ് സുര്‍ജേവാല ട്വീറ്റ് ചെയ്തു.