LiveTV

Live

National

ക്രൂരമായ അടിച്ചമര്‍ത്തലിലൂടെ ജമ്മു കശ്മീരിനെ നേരിടാനുള്ള കേന്ദ്രനീക്കം വിഡ്ഢിത്തമാണെന്ന് മെഹ്ബൂബ മുഫ്തി

എന്നാല്‍ സുരക്ഷയൊരുക്കാന്‍ അനിവാര്യമാണെങ്കില്‍ അടിച്ചമര്‍ത്തുകയാണ് വേണ്ടതെന്ന പ്രതികരണവുമായി ബി.ജെ.പി എം.പി ഗൌതം ഗംഭീര്‍ രംഗത്തെത്തി.

ക്രൂരമായ അടിച്ചമര്‍ത്തലിലൂടെ ജമ്മു കശ്മീരിനെ നേരിടാനുള്ള കേന്ദ്രനീക്കം വിഡ്ഢിത്തമാണെന്ന് മെഹ്ബൂബ മുഫ്തി

ക്രൂരമായ അടിച്ചമര്‍ത്തലിലൂടെ ജമ്മു കശ്മീരിനെ നേരിടാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയ നീക്കം വിഡ്ഢിത്തമാണെന്ന് മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ വിമര്‍ശം. എന്നാല്‍ സുരക്ഷയൊരുക്കാന്‍ അനിവാര്യമാണെങ്കില്‍ അടിച്ചമര്‍ത്തുകയാണ് വേണ്ടതെന്ന പ്രതികരണവുമായി ബി.ജെ.പി എം.പി ഗൌതം ഗംഭീര്‍ രംഗത്തെത്തി. അതിനിടെ കശ്മീരിലെ മൂന്ന് വിഘടന വാദികളെ കോടതി എന്‍.ഐ.എയുടെ കസ്റ്റഡിയില്‍ വിട്ടു.

പാകിസ്താന്‍ ഉൾപ്പെടെയുള്ളവരുടെ സഹകരണത്തോടെ പരിഹരിക്കേണ്ട രാഷ്ട്രീയ പ്രശ്നമാണ് കശ്മീരിന്റെതെന്നായിരുന്നു ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ വിമര്‍ശം. കശ്മീരിന്റേത് കേവലമൊരു സുരക്ഷപ്രശ്നമല്ല. അതുകൊണ്ട് തന്നെ കശ്മീരികളെ അടിച്ചമര്‍ത്തി പ്രശ്നം പരിഹരിക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം വിഡ്ഢിത്തമാണെന്ന് മുഫത്തി ട്വീറ്റ് ചെയ്തു. എന്നാല്‍ രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ അനിവാര്യമാണെങ്കില്‍ അടിച്ചമര്‍ത്തുക തന്നെ വേണമെന്ന് ബി.ജെ.പി എം.പി ഗൌതം ഗംഭീര്‍ തിരിച്ചടിച്ചു. എത്ര ക്ഷമാപൂര്‍വമായാണ് ഇന്ത്യ കശ്മീര്‍ പ്രശ്നം നേരിട്ടതെന്ന് ചരിത്രത്തിലുണ്ടെന്നും ഗംഭീര്‍ ട്വീറ്റ് ചെയ്തു. അതിനിടെ കശ്മീരിലെ മൂന്ന് വിഘടന വാദികളെ ഡല്‍ഹിയിലെ പ്രത്യേക കോടതി പത്ത് ദിവസത്തേക്ക് ‌എന്‍.ഐ.എയുടെ കസ്റ്റഡിയില്‍ വിട്ടു. ഭീകരവാദികള്‍ക്ക് ധനസഹായം നല്‍കിയ കേസില്‍ മസറത്ത് ആലം, ആസിയ അന്ത്രാബി, ഷബീര്‍ ഷാ എന്നിവരെയാണ് എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടത്.