LiveTV

Live

National

പരാതി പറയാനെത്തിയ സ്ത്രീയെ തൊഴിച്ച് ബി.ജെ.പി എം.എല്‍.എ: വീഡിയോ വൈറലായതോടെ മാപ്പ്, രാഖി കെട്ടി ഒത്തുതീര്‍പ്പ്

ഗുജറാത്തിലെ നരോദയില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എയായ ബല്‍റാം തവാനിയാണ് നീതു തേജ്‍വനിയെന്ന മെമ്പറെ പൊതുജനമധ്യത്തില്‍ മര്‍ദിച്ചത്.

പരാതി പറയാനെത്തിയ സ്ത്രീയെ തൊഴിച്ച് ബി.ജെ.പി എം.എല്‍.എ: വീഡിയോ വൈറലായതോടെ മാപ്പ്, രാഖി കെട്ടി ഒത്തുതീര്‍പ്പ്

കുടിവെള്ള ക്ഷാമത്തെ കുറിച്ച് പരാതി പറയാനെത്തിയ വാര്‍ഡ് മെമ്പറെ എം.എല്‍.എ മര്‍ദിക്കുന്ന വീഡിയോ പുറത്ത്. ഗുജറാത്തിലെ നരോദയില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എയായ ബല്‍റാം തവാനിയാണ് നീതു തേജ്‍വനിയെന്ന മെമ്പറെ പൊതുജനമധ്യത്തില്‍ മര്‍ദിച്ചത്.

20 സ്ത്രീകള്‍ക്കൊപ്പമാണ് എന്‍.സി.പി നേതാവായ നീതു എം.എല്‍.എയുടെ ഓഫീസിന് മുന്‍പില്‍ പ്രതിഷേധിക്കാന്‍ എത്തിയത്. തവാനി സ്ത്രീയെ തൊഴിക്കുന്നതും മര്‍ദിക്കുന്നതുമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. സംഭവം വിവാദമായതോടെ എം.എല്‍.എ നീതുവിന്‍റെ വീട്ടില്‍ നേരിട്ടെത്തി മാപ്പ് പറഞ്ഞു. നീതുവിനെ കൊണ്ട് രാഖി കെട്ടിച്ചതിന് ശേഷമാണ് എം.എല്‍.എ മടങ്ങിയത്.

ആക്രമണം അപലപനീയമാണെന്ന് ബി.ജെ.പി ഗുജറാത്ത് നേതൃത്വം പ്രതികരിച്ചു. തവാനിയില്‍ നിന്ന് വിശദീകരണം ചോദിച്ചെന്നും നേതൃത്വം വ്യക്തമാക്കി.