LiveTV

Live

National

വകുപ്പ് വിഭജനത്തില്‍ എന്‍.ഡി.എയില്‍ പ്രതിഷേധം പുകയുന്നു; ഒരു മന്ത്രിസ്ഥാനം മാത്രം നല്‍കിയതില്‍ ശിവസേനക്ക് അതൃപ്തി  

പരാതി ബി.ജെ.പി നേതൃത്വത്തെ അറിയിച്ചു, അര്‍ഹമായ പരിഗണന കിട്ടിയില്ലെന്ന് ബി.ജെ.പി ബംഗാള്‍ ഘടകം  

വകുപ്പ് വിഭജനത്തില്‍ എന്‍.ഡി.എയില്‍ പ്രതിഷേധം പുകയുന്നു; ഒരു മന്ത്രിസ്ഥാനം മാത്രം നല്‍കിയതില്‍ ശിവസേനക്ക് അതൃപ്തി   

രണ്ടാം മോദി സര്‍ക്കാരിലെ വകുപ്പ് വിഭജനത്തിന് പിന്നാലെ ഘടകകക്ഷികളില്‍ അതൃപ്തി പുകയുന്നു. സ്ഥിരമായി ലഭിക്കുന്ന ഘനവ്യവസായവും പൊതു സംരംഭങ്ങളുമെന്ന വകുപ്പ് മാത്രമാണ് ഇത്തവണയും ലഭിച്ചതെന്നതാണ് ശിവസേനയുടെ പരാതി. പരാതി ബിജെപി നേതൃത്വത്തെ അറിയിച്ചു. ഒരു മന്ത്രി സ്ഥാനം മാത്രം നല്‍കിയതില്‍ പ്രതിഷേധിച്ച് മന്ത്രിസഭയില്‍ ചേരാതെ മാറി നില്‍ക്കുയാണ് ജെ.ഡി.യു പ്രമുഖരായ നേതാക്കളെയും മികച്ച പ്രകടനം നടത്തിയ ബംഗാള്‍ ഘടകത്തെയും വേണ്ടത്ര രീതിയില്‍ പരിഗണിച്ചില്ലെന്ന പരാതി ബി.ജെ.പിക്കുള്ളില്‍ തന്നെയുണ്ട്.