LiveTV

Live

National

പാകിസ്താനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ അലങ്കോലപ്പെടുത്തി

പാകിസ്താനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ അലങ്കോലപ്പെടുത്തി

പാകിസ്താനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ അലങ്കോലപ്പെടുത്തി. വിരുന്നിനെത്തിയ അതിഥികളെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചതായാണ് ആക്ഷേപം. ഇന്ത്യ - പാക് നയതന്ത്ര ബന്ധം വഷളാക്കുന്ന മാന്യതയില്ലാത്ത നടപടിയാണ് പാകിസ്താന്റേതെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയ പ്രതികരിച്ചു.

ഇന്നലെയാണ് ഇസ്ലാമാബാദിലെ സ്വകാര്യ ഹോട്ടലില്‍ ഇന്ത്യന്‍ ഹൈകമ്മീഷന്‍ ഇഫ്താര്‍ വിരുന്നൊരുക്കിയിരുന്നത്. എന്നാല്‍ ഇഫ്താറിന് ക്ഷണിക്കപ്പെട്ട നൂറിലധികം അതിഥികളെ പാക് ഉദ്യോഗസ്ഥര്‍ തിരിച്ചയച്ചു. അതിഥികളായെത്തിയ പലരെയും ഹോട്ടലിന് പുറത്ത് തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്താണ് അകത്തേക്ക് കയറ്റിയത്. അതിഥികളോട് ക്ഷമ ചോദിച്ച ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയ പാക് നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു. ചിലരോട് ഇഫ്താര്‍ വിരുന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് അറിയിച്ചാണ് പാകിസ്ഥാന്‍ ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ അതിഥികളെ തിരിച്ചയച്ചത്. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ-പാക് ബന്ധം വഷളായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ വഷളായ ബന്ധത്തില്‍ അല്പം അയവുവന്നിരുന്നു. പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ പൊതുതെരഞ്ഞെടുപ്പില്‍ വിജയിച്ച നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചിരുന്നു. അതിനിടെയാണ് വീണ്ടും പാകിസ്ഥാന്‍റെ ഭാഗത്ത് നിന്ന് പ്രകോപനം.