LiveTV

Live

National

ജാര്‍ഖണ്ഡില്‍ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍: അഞ്ച് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ഏറ്റുമുട്ടലില്‍ ഒരു സൈനികനും കൊല്ലപ്പെട്ടു.

ജാര്‍ഖണ്ഡില്‍ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍: അഞ്ച് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ജാര്‍ഖണ്ഡിലെ ദുംകെയില്‍ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. അഞ്ച് മാവോയിസ്റ്റുകളെ വധിച്ചതായി സുരക്ഷാസേന അറിയിച്ചു. ഏറ്റുമുട്ടലില്‍ ഒരു സൈനികനും കൊല്ലപ്പെട്ടു. നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു.

ഏറ്റുമുട്ടലിനെ തുടര്‍ന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കി. ഏപ്രില്‍, മെയ് മാസങ്ങളിലും ജാര്‍ഖണ്ഡിലെ കാര്‍സ്വാന്‍, ഗിരിദ് ജില്ലകളില്‍ സുരക്ഷാസേനയും നക്സലുകളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു.