LiveTV

Live

National

രുചികരമായ ചൂട് ചട്നി കക്കൂസിലെ വെള്ളം കൊണ്ട്; വീഡിയോ കാണാം

മുംബൈയിലെ ബോറിവാലി റെയിൽവെ സ്റ്റേഷനിലെ കക്കൂസിൽ നിന്നാണ് ചട്നിക്കായി വെള്ളം ശേഖരിച്ചത്

രുചികരമായ ചൂട് ചട്നി കക്കൂസിലെ വെള്ളം കൊണ്ട്; വീഡിയോ കാണാം

ചട്നി ഉണ്ടാക്കാന്‍ കക്കൂസില്‍ നിന്നും വെള്ളമെടുക്കുന്ന കടക്കാരന്‍റെ ദൃശ്യങ്ങളാണിപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലെവിടെയും. മുംബൈയിലെ ബോറിവാലി റെയിൽവെ സ്റ്റേഷനിലെ കക്കൂസിൽ നിന്നാണ് ഇയാള്‍ വെള്ളം ശേഖരിച്ചത്. 4 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥന്‍ ശൈലേഷ് അഥാവ് പറഞ്ഞു.

ദൃശ്യങ്ങളിലുള്ള വ്യക്തിയെ പിടികൂടി സംഭവത്തിന്‍റെ നിജസ്ഥിതി പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വീഡിയോ ചിത്രീകരിച്ച സമയവും സാഹചര്യവും അറിയാതെ നടപടികളിലേക്ക് കടക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം അറിയിച്ചു.