LiveTV

Live

National

കോൺഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷയായി സോണിയ ഗാന്ധി തുടരും

രാഹുൽ ഗാന്ധി ലോക്സഭാ കക്ഷി നേതൃസ്ഥാനം ഏറ്റെടുത്തേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്

കോൺഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷയായി സോണിയ ഗാന്ധി തുടരും

കോൺഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷയായി സോണിയ ഗാന്ധി തുടരും. മൻമോഹൻ സിങാണ് സോണിയയുടെ പേര് നിർദ്ദേശിച്ചത്. പാർലമെന്ററി പാർട്ടി യോഗത്തിലാണ് തീരുമാനം. ലോക്സഭാ കക്ഷി നേതാവ്, ഉപനേതാവ്, ചീഫ് വിപ്പ് എന്നിവരെയും യോഗം തെരഞ്ഞെടുക്കും.

പാര്‍ട്ടി അധ്യക്ഷ പദവി രാജിവെക്കാന്‍ സന്നദ്ധത അറിയിച്ച രാഹുൽ ഗാന്ധി ലോക്സഭാകക്ഷി നേതൃസ്ഥാനം ഏറ്റെടുത്തേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.