LiveTV

Live

National

രാജ്യത്തെ കുറഞ്ഞ സാമ്പത്തിക വളര്‍ച്ചയും തൊഴിലില്ലായ്മ വര്‍ധനവും ശരിവെക്കുന്ന റിപ്പോര്‍ട്ട്;പുതിയ സര്‍ക്കാര്‍ പ്രതിരോധത്തില്‍

മോദിയുടെ കാലത്ത് അതിവേഗം വളര്‍ച്ച കൈവരിക്കുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയെന്ന അവകാശവാദം കൂടിയാണ് പൊളിഞ്ഞത്.

രാജ്യത്തെ കുറഞ്ഞ സാമ്പത്തിക വളര്‍ച്ചയും തൊഴിലില്ലായ്മ വര്‍ധനവും ശരിവെക്കുന്ന റിപ്പോര്‍ട്ട്;പുതിയ സര്‍ക്കാര്‍ പ്രതിരോധത്തില്‍

രാജ്യത്തെ കുറഞ്ഞ സാമ്പത്തിക വളര്‍ച്ചയും തൊഴിലില്ലായ്മ വര്‍ധനവും ശരിവെക്കുന്ന റിപ്പോര്‍ട്ട് പുതിയ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് യഥാര്‍ഥ കണക്കുകള്‍ സര്‍ക്കാര്‍ പൂഴ്ത്തി വെക്കുകയായിരുന്നുവെന്നും ഇതോടെ വ്യക്തമായി. ഒന്നാം മോദി സര്‍ക്കാര്‍ പരാജയമായിരുന്നുവെന്ന് തെളിഞ്ഞതായി കോണ്‍ഗ്രസ് പ്രതികരിച്ചു.

Also read: തൊഴിലില്ലായ്മ നിരക്ക് 45 വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; കേന്ദ്രം പൂഴ്ത്തിയ റിപ്പോര്‍ട്ട് പുറത്ത്

രണ്ടാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റതിന്റെ പിറ്റേദിവസം തന്നെയാണ് രൂക്ഷമായ തൊഴിലില്ലായ്മയും വളര്‍ച്ച മുരടിപ്പും വ്യക്തമാക്കുന്ന കണക്കുകള്‍ സര്‍ക്കാര്‍ തന്നെ പുറത്തുവിട്ടത്.

ആഭ്യന്തര ഉത്പാദന വളര്‍ച്ച നിരക്ക് അഞ്ചു വര്‍ഷത്തെ കുറഞ്ഞ നിരക്കിലും തൊഴിലില്ലായ്മ നിരക്ക് 45 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലുമാണ്. മോദിയുടെ കാലത്ത് അതിവേഗം വളര്‍ച്ച കൈവരിക്കുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയെന്ന അവകാശവാദം കൂടിയാണ് പൊളിഞ്ഞത്.

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തൊഴിലില്ലായ്മ നിരക്ക് പുറത്തുവന്നപ്പോള്‍ സര്‍ക്കാര്‍ ശക്തിയുക്തം അതിനെ തള്ളിയിരുന്നു. അപൂര്‍ണമായ കണക്കെന്നാണ് അന്ന് സര്‍ക്കാര്‍ വിശേഷിപ്പിച്ചത്. മറിച്ചുള്ള അവകാശവാദം തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് മോദിയുള്‍പ്പെടെ ഉന്നയിക്കുകയും ചെയ്തു. എല്ലാ രംഗത്തും മോദി സര്‍ക്കാര്‍ പരാജയമായിരുന്നുവെന്നാണ് കണക്കുകള്‍ വിളിച്ചുപറയുന്നതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. അതേസമയം കാര്‍ഷിക, ഉത്പാദന മേഖലകളിലെ മാന്ദ്യം മൂലം അടുത്ത പാദത്തിലും ജി.ഡി.പി വളര്‍ച്ച നിരക്ക് മെച്ചപ്പെടാനിടയില്ലെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിറ്റിക്സ് ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്.