LiveTV

Live

National

രാഹുല്‍ തോറ്റതെങ്ങനെ?; കോണ്‍ഗ്രസ് അന്വേഷിക്കുന്നു

അമേത്തിയിൽ നിന്നും പരാജയപ്പെടുന്ന രണ്ടാമത്തെ ഗാന്ധി കുടുംബാംഗമാണ് രാഹുൽ ഗാന്ധി

രാഹുല്‍ തോറ്റതെങ്ങനെ?; കോണ്‍ഗ്രസ് അന്വേഷിക്കുന്നു

കോൺഗ്രസിന്റെ ശക്തി മണ്ഡലമായ അമേത്തിയിൽ രാഹുലിനുണ്ടായ തിരിച്ചടി പരിശോധിക്കാൻ കോൺഗ്രസ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഉറച്ച മണ്ഡലമായി കണക്കാക്കിയിരുന്ന അമേത്തിയിൽ സ്മൃതി ഇറാനിയോട് അൻപതിഅയ്യായിരം വോട്ടുകൾക്കായിരുന്നു രാഹുൽ പരാജയപ്പെട്ടത്.

രാഹുല്‍ തോറ്റതെങ്ങനെ?; കോണ്‍ഗ്രസ് അന്വേഷിക്കുന്നു

വയനാട്ടിൽ നിന്നുള്ള രണ്ടാം സീറ്റിൽ നിന്നാണ് രാഹുൽ ലോക്സഭയിലെത്തുന്നത്. അമേത്തിയിൽ നിന്നും പരാജയപ്പെടുന്ന രണ്ടാമത്തെ ഗാന്ധി കുടുംബാംഗമാണ് രാഹുൽ ഗാന്ധി. അടിയന്തരാവസ്ഥക്ക് ശേഷം 1977ൽ നടന്ന തെരഞ്ഞെടുപ്പിൽ സഞ്ജയ്
ഗാന്ധി ഇവിടെ നിന്ന് പരാജയപ്പെട്ടിരുന്നു. ബി.എൽ.‍ഡിയുടെ രവീന്ദ്ര പ്രതാപ് സിംഗിനോടായിരുന്നു സഞ്ജയ് പരായപ്പെട്ടത്.

തുടർന്ന് 1980ൽ സഞ്ജയ് ഗാന്ധി മണ്ഡലം തിരിച്ച് പിടിക്കുകയും ചെയ്തു. 1998ൽ ബി.ജെ.പിയുടെ സഞ്ജയ് സിംഗിനോട് പരാജയപ്പെട്ട ക്യാപ്റ്റൻ സതീഷ് ശർമയാണ് മണ്ഡലത്തിൽ നിന്നും ചുവട് പിഴച്ച അവസാന കോൺഗ്രസ് സ്ഥാനാർഥി.

രാഹുല്‍ തോറ്റതെങ്ങനെ?; കോണ്‍ഗ്രസ് അന്വേഷിക്കുന്നു

2004 മുതൽ രാഹുൽ ഗാന്ധിയാണ് അമേത്തിയെ പ്രതിനിധീകരിച്ചിരുന്നത്. 2014ലെ തെഞ്ഞെടുപ്പിൽ അമേത്തിയിലെ ബി.ജെ.പി സ്ഥാനാർഥിയായിരുന്ന സ്മൃതി ഇറാനിയെ പരാജയപ്പെടുത്തിയെങ്കിലും, ഭൂരിപക്ഷത്തിൽ കോൺഗ്രസുമായുള്ള അന്തരം കുറക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞു. തോറ്റതിന് ശേഷവും അമേത്തി കേന്ദ്രീകരിച്ച് പ്രവർത്തിച്ച സ്മൃതി പക്ഷെ, ഈ തെരഞ്ഞെടുപ്പിൽ രാഹുലിന് മേൽ അട്ടിമറി ജയം കെെവരിക്കുകയാണുണ്ടായത്.

രാഹുല്‍ തോറ്റതെങ്ങനെ?; കോണ്‍ഗ്രസ് അന്വേഷിക്കുന്നു

അമേത്തിയിൽ ഗാന്ധിയെ ‘മിസ്സിംഗ് എം.പി’ എന്ന് വിശേഷിപ്പിച്ചായിരുന്നു സ്മൃതി ഇറാനി പ്രചാരണം നടത്തിയിരുന്നത്. കോൺഗ്രസ് പ്രചാരണത്തിന്റെ ഭാഗമായി രാജ്യത്തുടനീളം പര്യടനം നടത്തിയിരുന്ന രാഹുലിന് വേണ്ടി പ്രിയങ്കാ ഗാന്ധിയായിരുന്നു അമേത്തിയിൽ പ്രചാരണം നടത്തയിരുന്നത്.

അമേത്തിയിലെ തേൽവിക്ക് ശേഷം കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നതായി രാഹുൽ പ്രഖ്യാപിച്ചിരുന്നെങ്കിലും, പാർട്ടി വിയോജിപ്പ് പ്രകടിപ്പിക്കുകയായിരുന്നു. ഗാന്ധി കുടുംബത്തിന് പുറമെ നിന്ന് കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കണമെന്നാണ് രാഹുൽ ആവശ്യമുന്നയിച്ചത്.