LiveTV

Live

National

പ്രതാപ് ചന്ദ്ര സാരംഗിയുടെ മാധ്യമങ്ങൾ വാർത്തയാക്കാത്ത മുഖം 

സാരംഗിയുടെ മുള കൊണ്ടുണ്ടാക്കിയ കുടിലും ഓട്ടോറിക്ഷയിലെ വോട്ട് പിടിത്തവുമെല്ലാമാണ് ചിത്രങ്ങൾ സഹിതം സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നത് 

പ്രതാപ് ചന്ദ്ര സാരംഗിയുടെ മാധ്യമങ്ങൾ വാർത്തയാക്കാത്ത മുഖം 

ചായക്കടയിൽ നിന്നും പ്രധാനമന്ത്രി പദത്തിലേക്ക് എന്നതായിരുന്നു 2014 ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മോദിയെക്കുറിച്ചുള്ള ഫീച്ചറുകളുടെയെല്ലാം ഹൈലൈറ്റ്. എന്നാൽ 2019ൽ രണ്ടാം നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റതോടെ വാർത്തകളിൽ നിറയുന്ന ഒരു നിയുക്ത കേന്ദ്രമന്ത്രിയുണ്ട്. ഒഡീഷയിലെ ബാലസോറില്‍ നിന്നുള്ള പ്രതാപ് ചന്ദ്ര സാരംഗി. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം സോഷ്യൽ മീഡിയയിൽ താരമായ അദ്ദേഹത്തെക്കുറിച്ച് പലരും എഴുതിയിരിക്കുന്നത് ലാളിത്യത്തിന്റെ പ്രതീകമെന്നാണ്. സൈക്കിളിലും നടന്നും തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ അദ്ദേഹം തോല്പിച്ചതാകട്ടെ വ്യവസായിയായ റബീന്ദ്ര ജേനയെ. സാരംഗിയുടെ മുള കൊണ്ടുണ്ടാക്കിയ കുടിലും ഓട്ടോറിക്ഷയിലെ വോട്ട് പിടിത്തവുമെല്ലാമാണ് ചിത്രങ്ങൾ സഹിതം സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നത്.

എന്നാൽ സാരംഗിയുടെ യഥാർത്ഥ മുഖം അത്ര ലാളിത്യത്തിന്റേതല്ല. മാധ്യമങ്ങൾ വാർത്തയാക്കാത്തതും ജനങ്ങൾ അറിയാത്തതുമായ മറ്റൊരു മുഖമുണ്ട് അദ്ദേഹത്തിന്. 2001ൽ നടന്ന ഗ്രഹാം സ്‌റ്റെയ്ന്‍സിന്റെയും അദ്ദേഹത്തിൻ്റെ മക്കളുടെയും കൊലപാതകം നമ്മൾ മറന്നുകാണില്ല. ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ മിഷണറിയായ സ്‌റ്റെയ്ന്‍സിനെയും അദ്ദേഹത്തിൻ്റെ രണ്ട് മക്കളായ 10 വയസുകാരന്‍ ഫിലിപ്പിനെയും ആറd വയസുകാരന്‍ തിമോത്തിയെയും തീവെച്ചു കൊന്നത് ബജ്‌റംഗ്ദൾ പ്രവർത്തകർ ആയിരുന്നു. അന്നത്തെ ബജ്‌റംഗ്ദൾ ഒഡീഷ സംസ്ഥാന കോർഡിനേറ്ററായിരുന്നു ലാളിത്യത്തിന്റെ പ്രതീകമായി ആഘോഷിക്കപ്പെടുന്ന പ്രതാപ് ചന്ദ്ര സാരംഗി. കൂടാതെ ഗ്രഹാം സ്റ്റെയിൻസിന്റെ കൊലയാളി ദാര സിംഗുമായി അഭേദ്യമായ ബന്ധവും അദ്ദേഹത്തിന് ഉണ്ടായിരുന്നു.

പ്രതാപ് ചന്ദ്ര സാരംഗിയുടെ മാധ്യമങ്ങൾ വാർത്തയാക്കാത്ത മുഖം 

ഒഡീഷയിൽ പതിനൊന്ന് വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു വംശഹത്യയുണ്ട്. കണ്ടമാൽ വംശഹത്യ. ക്രിസ്ത്യൻ വിഭാഗത്തെയും അവരുടെ സ്ഥാപനങ്ങളെയും ആക്രമിക്കുകയും കൂട്ട ബലാൽസംഗമടക്കം ഒരുപാട് പേരുടെ ജീവൻ നഷ്ടപ്പെടുത്തിയ വംശഹത്യക്ക് ആധാരമായത് ഒഡീഷയിലെ സംഘപരിവാർ പ്രവർത്തകർക്കിടയിലെ ക്രിസ്ത്യൻ വിദ്വേഷമായിരുന്നു. അത്തരം ക്രിസ്ത്യൻ വിദ്വേഷം പ്രചരിപ്പിക്കുന്നതിലും ചെറുതല്ലാത്ത പങ്ക് പറയപ്പെടുന്ന 'ലാളിത്യത്തിന്റെ പ്രതീകത്തിന്' ഉണ്ട്. മതപരിവർത്തനത്തിനെതിരെ നൂറിലധികം തവണ വിദ്വേഷ പ്രസംഗങ്ങളും നിരാഹാരവും സംഘടിപ്പിച്ച വ്യക്തിയാണ് അദ്ദേഹം.

പ്രതാപ് ചന്ദ്ര സാരംഗിയുടെ മാധ്യമങ്ങൾ വാർത്തയാക്കാത്ത മുഖം 

കൂടാതെ 2002ല്‍ പാര്‍ലമെന്റ് ആക്രമണത്തെ തുടര്‍ന്ന് സംഘപരിവാര്‍ നടത്തിയ അക്രമണങ്ങളുടെ ഭാഗമായി ഒഡീഷ നിയമസഭ ആക്രമിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്ത കേസിലും സാരംഗി പ്രതിയാണ്. 'ഒഡീഷയുടെ മോദി' എന്നതാണ് അറുപത്തി നാലുകാരനായ അവിവാഹിതന്റെ പുതിയ വിളിപ്പേര്.