LiveTV

Live

National

ഒടുക്കം വരെ നാടകീയത; സുഷ്മാ സ്വരാജ് മന്ത്രിസഭയില്‍ നിന്ന് ഒഴിവായത് അവസാന നിമിഷം

ആരോഗ്യപ്രശ്നങ്ങളാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന സുഷ്മ അക്കാരണത്താലാണ് മന്ത്രിസഭയില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്നാണ് സൂചന

ഒടുക്കം വരെ നാടകീയത; സുഷ്മാ സ്വരാജ് മന്ത്രിസഭയില്‍ നിന്ന് ഒഴിവായത് അവസാന നിമിഷം

ഒന്നാം മോദി സര്‍ക്കാരില്‍ വിദേശകാര്യ മന്ത്രിയായിരുന്ന സുഷമാ സ്വരാജ് മന്ത്രിസഭയില്‍ നിന്ന് ഒഴിവായത് നാടകീയമായാണ്. സുഷ്മ സ്വരാജ് മന്ത്രിസഭയിലുണ്ടാകുമെന്നാണ് ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍.

എന്നാല്‍ പ്രധാനമന്ത്രിയുടെ വസതിയിലെ ചായ സല്‍ക്കാരത്തില്‍ പങ്കെടുക്കാതിരുന്നതോടെ ഇക്കാര്യത്തില്‍ അനിശ്ചിതത്വമായി. സത്യപ്രതിജ്ഞ ചടങ്ങിനെത്തിയ സുഷ്മ നിയുക്ത മന്ത്രിമാരുടെ വേദിയില്‍ ഇരിക്കാതെ സദസ്സില്‍ ഇടം പിടിച്ചതോടെ അവര്‍ മന്ത്രിസഭയിലില്ലെന്ന് ഉറപ്പായി.

വാജ്പേയ് സര്‍ക്കാരിന്റെ കാലം തൊട്ട് ബി.ജെ.പി മന്ത്രിസഭയില്‍ അംഗമായിരുന്ന സുഷ്മ കഴിഞ്ഞ സര്‍ക്കാരില്‍ വിദേശകാര്യ വകുപ്പ് മന്ത്രിയായി തിളങ്ങിയതോടെ ജനകീയ മന്ത്രിയായി മാറി. എന്നാല്‍ ആരോഗ്യപ്രശ്നങ്ങളാല്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന സുഷ്മ അക്കാരണത്താലാണ് മന്ത്രിസഭയില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്നാണ് സൂചന.

അതേസമയം ഇന്ത്യക്കാരെ വിശിഷ്യാ പ്രവാസികളെ കഴിഞ്ഞ അഞ്ചു വര്‍ഷം വിദേശമന്ത്രിയെന്ന നിലയില്‍ സേവനമനുഷ്ഠിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ട്വിറ്ററിൽ രേഖപ്പെടുത്തിയ അവർ അത്തരമൊരു അവസരം തന്നതിൽ പ്രധാനമന്ത്രിക്ക് നന്ദി പറയുകയും ചെയ്തു