LiveTV

Live

National

അമിത് ഷാക്ക് ആഭ്യന്തരം, പ്രതിരോധം രാജ്നാഥ് സിങിന്, ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ 

റെയില്‍വേ വകുപ്പ് പീയുഷ് ഗോയലിനാണ്. സ്മൃതി ഇറാനിക്ക് ഇത്തവണ വനിതാ ശിശുക്ഷേമമാണ് ലഭിച്ചിരിക്കുന്നത്.

അമിത് ഷാക്ക് ആഭ്യന്തരം, പ്രതിരോധം രാജ്നാഥ് സിങിന്, ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ 

രണ്ടാം മോദി മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകളുടെ കാര്യത്തില്‍ തീരുമാനമായി. അമിത് ഷായാണ് ആഭ്യന്തര വകുപ്പ് മന്ത്രി. നിര്‍മലാ സീതാരാമനാണ് ധനകാര്യ മന്ത്രി. രാജ്നാഥ് സിങ് സിങിന് പ്രതിരോധ വകുപ്പിന്റെയും നിതിന്‍ ഗഡ്കരിക്ക് റോഡ് ട്രാന്‍സ്പോര്‍ട്ട് വകുപ്പിന്റെയും ചുമതല ലഭിച്ചു. ചെറുകിട, ഇടത്തര സംരംഭങ്ങളുടെയും വകുപ്പ് ചുമതല ഗഡ്കരിക്കാണ്. എസ്. ജയശങ്കര്‍ വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്യും. റെയില്‍വേ വകുപ്പ് പീയുഷ് ഗോയലിനാണ്.

സ്മൃതി ഇറാനിക്ക് ഇത്തവണ വനിതാ ശിശുക്ഷേമമാണ് ലഭിച്ചിരിക്കുന്നത്. ടെക്സ്റ്റൈല്‍സ് വകുപ്പും സ്മൃതിക്കാണ്. കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി വി. മുരളീധരന്‍ വിദേശ കാര്യ സഹമന്ത്രിയാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആണവോർജം, പെഴ്സനൽ വകുപ്പുകളാണുള്ളത്. 25 മന്ത്രിമാർക്കാണ് 58 അംഗമന്ത്രിസഭയിൽ ക്യാബിനറ്റ് റാങ്കുള്ളത്. 24 സഹമന്ത്രിമാരും, സ്വതന്ത്ര ചുമതലയുള്ള 9 പേരും കേന്ദ്രമന്ത്രിസഭയിലുണ്ട്. മന്ത്രിസ്ഥാനം കുറഞ്ഞതില്‍ ജെ.ഡി.യു കടുത്ത അതൃപ്തിയിലാണ്.

മറ്റ് വകുപ്പുകള്‍

രവിശങ്കര്‍ പ്രസാദ്-നിയമം, ഐ.ടി, രാം വിലാസ് പാസ്വാന്‍-ഭക്ഷ്യം, പൊതുവിതരണം, മുഖ്താര്‍ അബ്ബാസ് നഖ്‍വി- ന്യൂനപക്ഷകാര്യം, പ്രകാശ് ജാവഡേക്കര്‍-പരിസ്ഥിതി, നരേന്ദ്ര സിങ് തോമര്‍-കൃഷി, ഗ്രാമീണ വികസനം, സദാനന്ദ ഗൌഡ-രാസവസ്തു, വളം വകുപ്പ്, ഹര്‍സിമൃത് കൌര്‍- ഭക്ഷ്യസംസ്കരണം, തവാര്‍ ചന്ദ് ഗലോട്ട്- സാമൂഹ്യനീതി, ഉന്നമനം, അര്‍ജ്ജുന്‍ മുണ്ട- ട്രൈബല്‍ വകുപ്പ്, ഡോ.ഹര്‍ഷ വര്‍ദ്ധന്‍- ആരോഗ്യം, കുടുംബക്ഷേമം, സയന്‍സ്,സാങ്കേതികം, ഭൌമ ശാസ്ത്രം, രമേശ് പൊക്രിയാല്‍- മാനവ വിഭവശേഷി, പ്രഹ്ലാദ് ജോഷി-പാര്‍ലമെന്ററി, കല്‍ക്കരി, ഖനി വകുപ്പ്, ഡോ. മഹേന്ദ്ര നാഥ് പാണ്ഡെ- നൈപുണ്യ വികസനം, സംരംഭകത്വം, അരവിന്ദ് ഗണപത് സാവന്ത്- വന്‍കിട വ്യവസായം, പൊതു സംരംഭം, ഗിരിരാജ് സിംഗ്-മൃഗസംരക്ഷണം, ഫിഷറീസ്, ഗജേന്ദ്ര സിംഗ് ശെഖാവത്ത്- ജലവിഭവം.