LiveTV

Live

National

രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ കാബിനറ്റ് യോഗം ഇന്ന്; നൂറുദിന കര്‍മപരിപാടികള്‍ക്ക് അംഗീകാരം നല്‍കിയേക്കും

രാജീവ് ഗൌബ പുതിയ കാബിനറ്റ് സെക്രട്ടറിയായേക്കുമെന്നാണ് സൂചന.വിദ്യാഭ്യാസ മേഖലയില്‍ സമ്പൂര്‍ണ പരിഷ്കരണമാണ് നൂറുദിന കര്‍മ പരിപാടിയിലെ പ്രധാന അജണ്ട

 രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ കാബിനറ്റ് യോഗം ഇന്ന്; നൂറുദിന കര്‍മപരിപാടികള്‍ക്ക് അംഗീകാരം നല്‍കിയേക്കും

രണ്ടാം നരേന്ദ്രമോദി സര്‍ക്കാറിന്റെ ആദ്യ കാബിനറ്റ് ഇന്ന് ചേരും. വിവിധ മന്ത്രാലയങ്ങള്‍ ആസൂത്രണം ചെയ്ത നൂറുദിന കര്‍മ പരിപാടികള്‍ക്കായിരിക്കും പ്രഥമ കാബിനറ്റ് അംഗീകാരം നല്‍കുക. രാജീവ് ഗൌബ പുതിയ കാബിനറ്റ് സെക്രട്ടറിയായേക്കുമെന്നാണ് സൂചന.

വിദ്യാഭ്യാസ മേഖലയില്‍ സമ്പൂര്‍ണ പരിഷ്കരണമാണ് നൂറുദിന കര്‍മ പരിപാടിയിലെ പ്രധാന അജണ്ട. ജി.എസ്.ടി നികുതി ലഘൂകരണം, കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ അടക്കമുള്ള സാമ്പത്തിക പരിഷ്കാരങ്ങളും കര്‍മപരിപാടിയില്‍ ഇടംപിടിച്ചിട്ടുണ്ട്. വിവിധ മന്ത്രാലയങ്ങള്‍ തയ്യാറാക്കിയ പരിപാടികളും ഇതിലുള്‍പ്പെടും. ഇന്ന് ചേരുന്ന കാബിനറ്റ് ഈ നൂറുദിന കര്‍മപരിപാടികള്‍ക്ക് അംഗീകാരം നല്‍കിയേക്കും. ഇതിന് പുറമെ ഒന്നാം നരേന്ദ്ര മോദി സര്‍ക്കാറിന്റെ അവസാന ബജറ്റില്‍ നടത്തിയ പ്രഖ്യാപനങ്ങളും കാബിനറ്റിന്റെ പരിഗണനക്ക് വന്നേക്കും. രാജീവ് ഗൌബ പുതിയ കാബിനറ്റ് സെക്രട്ടറിയായേക്കുമെന്നാണ് വിവരം. നിലവില്‍ ആഭ്യന്തര സെക്രട്ടറിയാണ് ഗൌബ. നിലവില്‍ കാബിനറ്റ് സെക്രട്ടറിയായിട്ടുള്ള പ്രദീപ് കുമാര്‍ സിന്‍ഹയുടെ കാലാവധി ജൂണ്‍ 12ന് അവസാനിക്കും.