LiveTV

Live

National

“സൈന്യത്തിൽ സേവനമനുഷ്ഠിച്ചതിന് എനിക്കുള്ള സമ്മാനമാണിത് “ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികനെ അനധികൃത കുടിയേറ്റക്കാരനായി പ്രഖ്യാപിച്ച് തടവിലാക്കി

കാർഗിൽ യുദ്ധത്തിൽ അടക്കം പങ്കെടുത്ത മുഹമ്മദ് സനാഉല്ല എന്ന റിട്ടയേർഡ് ഓണററി ലഫ്റ്റനന്റിനെയാണ് ആസാം ബോർഡർ പൊലീസ് ഓർഗനൈസേഷൻ അറസ്റ്റ് ചെയ്തത്

“സൈന്യത്തിൽ സേവനമനുഷ്ഠിച്ചതിന് എനിക്കുള്ള സമ്മാനമാണിത് “ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികനെ അനധികൃത കുടിയേറ്റക്കാരനായി  പ്രഖ്യാപിച്ച് തടവിലാക്കി

“സൈന്യത്തിൽ 30 വര്‍ഷം സേവനമനുഷ്ഠിച്ചതിന് എനിക്കുള്ള സമ്മാനമാണിത്. ഞാനൊരു ഇന്ത്യക്കാരനാണ്, ഇപ്പോഴും ഇന്ത്യനാണ്, എല്ലാ കാലത്തും ഇന്ത്യക്കാരനായി തുടരുക തന്നെ ചെയ്യും" സനാഉല്ല മാധ്യമങ്ങളോട് പ്രതികരിച്ചു

മുപ്പത് വർഷം രാജ്യത്തെ സേവിച്ച സൈനികനെ അനധികൃത കുടിയേറ്റക്കാരനാണെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്തു. കാർഗിൽ യുദ്ധത്തിൽ അടക്കം പങ്കെടുത്ത മുഹമ്മദ് സനാഉല്ല എന്ന റിട്ടയേർഡ് ഓണററി ലഫ്റ്റനന്റിനെയാണ് ആസാം ബോർഡർ പൊലീസ് ഓർഗനൈസേഷൻ അറസ്റ്റ് ചെയ്തത്. ഫോറിനേർസ് ട്രൈബ്യൂണൽ വിദേശിയാണെന്ന് കണ്ടെത്തിയാണ് അറസ്റ്റ്. സൈന്യത്തിൽ നിന്ന് വിരമിച്ച ഇദ്ദേഹം ബോർഡർ പൊലീസിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായി ജോലി ചെയ്ത് വരികയായിരുന്നു.

“സൈന്യത്തിൽ സേവനമനുഷ്ഠിച്ചതിന് എനിക്കുള്ള സമ്മാനമാണിത് “ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികനെ അനധികൃത കുടിയേറ്റക്കാരനായി  പ്രഖ്യാപിച്ച് തടവിലാക്കി

ആസ്സാമിലെ കാംരൂപ് ജില്ലയിലെ കലാഹികലാഷ്‌ ഗ്രാമവാസിയായ മുഹമ്മദ് അലിയുടെ മകനായി 1967 ജൂലൈ 30 നാണു സനാഉല്ല ജനിച്ചത് . ആസ്സാമിലെ ഗുവാഹത്തിയിൽ താമസിക്കുന്ന ഇദ്ദേഹം തന്റെ ഇരുപതാമത്തെ വയസിൽ സൈന്യത്തിൽ ചേരുകയും വിവിധ സ്ഥാനങ്ങൾ വഹിക്കുകയും ചെയ്തു. 2012 മുതൽ ജൂനിയർ കമ്മീഷൻഡ് ഓഫിസർ റാങ്കിലേക്ക് സ്ഥാനക്കയറ്റം കിട്ടിയതിന് പ്രസിഡണ്ടിന്റെ സർട്ടിഫിക്കറ്റും 2014 ൽ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട് എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ സാഹിദുൽ ഇസ്‌ലാം പറഞ്ഞു .

"2017 ൽ സേനയിൽ നിന്നും വിരമിച്ച ശേഷം ആസാം ബോർഡർ പൊലീസിൽ അംഗമായി പ്രവർത്തിക്കുകയായിരുന്നു സനാഉല്ല. അദ്ദേഹത്തിന്റെ പൗരത്വം തെളിയിക്കുന്നതിനുള്ള എല്ലാ രേഖകളും സമർപ്പിച്ചിരുന്നെങ്കിലും ഫോറിനേർസ് ട്രൈബ്യൂണൽ അദ്ദേഹത്തിനെതിരെ വിധിക്കുകയാണുണ്ടായത് " ഇസ്‌ലാം വ്യക്തമാക്കി. ട്രൈബ്യൂണലിന്റെ വിധിക്കെതിരെ മേൽ കോടതിയിൽ അപ്പീൽ പോകുമെന്നും ഇസ്ലാം കൂട്ടി ചേർത്തു.

“സൈന്യത്തിൽ സേവനമനുഷ്ഠിച്ചതിന് എനിക്കുള്ള സമ്മാനമാണിത് “ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികനെ അനധികൃത കുടിയേറ്റക്കാരനായി  പ്രഖ്യാപിച്ച് തടവിലാക്കി

രാജ്യത്ത് താമസിക്കുന്ന എല്ലാ അനധികൃത കുടിയേറ്റക്കാരെയും പൗരത്വ പട്ടികയിൽ നിന്ന് പുറത്താക്കി പുതുക്കിയ പട്ടിക ജൂലൈയ്ക്ക് മുൻപ് സമർപ്പിക്കണം എന്നാണ് സുപ്രീംകോടതി വിധി. ആസാമിൽ മാത്രം 1,25,333 പേരുടെ പൗരത്വത്തിൽ സംശയമുണ്ടെന്ന് മന്ത്രി ചന്ദ്ര മോഹൻ പതോവരി നിയമസഭയെ അറിയിച്ചിരുന്നു. ആസാമിൽ ഇദ്ദേഹത്തെ പോലെ ആറോളം മുൻ സൈനികർക്ക് ഫോറിനേർസ് ട്രൈബ്യൂണൽ നോട്ടീസ് നൽകിയതായാണ് വിവരം.

അതേസമയം ദേശീയ പൗരത്വ പട്ടിക പുതുക്കുന്നതിന്റെ പേരിൽ യഥാർത്ഥ ഇന്ത്യൻ പൗരന്മാരെ പീഡിപ്പിക്കപ്പെടുന്നു എന്ന റിപ്പോർട്ടുകൾ ശ്രദ്ധിക്കണെമെന്ന് അസം മുഖ്യമന്തി സർബാനന്ദ സോനോവാളിനോട് കോൺഗ്രസ് ആവശ്യപ്പെട്ടു. “ഏതാണ്ട് 44 ആളുകൾ അസം ഗവർമെന്റ് പുറത്തു വിട്ട ദേശീയ പൗരത്വ പട്ടികയിൽ തങ്ങളുടെ പേരുകൾ കാണാത്തതിനെ തുടർന്ന് കഴിഞ്ഞ വര്‍ഷം ആത്‍മഹത്യ ചെയ്യുകയുണ്ടായിട്ടുണ്ട്.” കോൺഗ്രസ് നേതാവ് അപൂർബ കുമാർ ഭട്ടാചാര്യ പറഞ്ഞു .

സുപ്രീം കോടതിയുടെ മുന്നിൽ വിഷയം ശ്രദ്ധയിൽ വരികയും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ദേശീയ പൗരത്വ രജിസ്റ്റർ കോർഡിനേറ്റർ പ്രതീക ഹജേലയോടു നിയമപ്രകാരമാണ് കാര്യങ്ങളെല്ലാം നടന്നു പോകുന്നതെന്ന് ഉറപ്പ് വരുത്താൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്