LiveTV

Live

National

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ജഗൻ മോഹൻ റെഡ്ഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

വിജയവാഡ ഐജി എംസി സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ജഗൻ മോഹൻ റെഡ്ഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് ജഗന്‍മോഹന്‍ റെഡ്ഢി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വിജയവാഡ ഐജി എംസി സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

175 അംഗ നിയമസഭയില്‍ 151 സീറ്റുകള്‍ നേടിയാണ് ജഗന്‍ അധികാരത്തിലെത്തിയത്. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവുവും ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിനും ചടങ്ങില്‍ പങ്കെടുത്തു. ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡു ചടങ്ങില്‍ പങ്കെടുത്തില്ല.