LiveTV

Live

National

മോദിയുടെ സത്യപ്രതിജ്ഞക്കിടെ ബി.ജെ.പി വെബ്സൈറ്റ് ബീഫ് വില്‍പന സൈറ്റാക്കി ഹാക്കര്‍മാര്‍

സൈറ്റിലെ കാറ്റഗറിയില്‍ ബീഫ് റെസിപ്പി, ബീഫ് ഐറ്റംസ്, ബീഫ് ഹിസ്റ്ററി, ബീഫ് ലീഡര്‍ഷിപ്പ് എന്നിങ്ങനെ തിരുത്തിയിരിക്കുകയാണ് ഹാക്കര്‍മാര്‍.

മോദിയുടെ സത്യപ്രതിജ്ഞക്കിടെ ബി.ജെ.പി വെബ്സൈറ്റ് ബീഫ് വില്‍പന സൈറ്റാക്കി ഹാക്കര്‍മാര്‍

രണ്ടാം മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ ഡല്‍ഹി ബി.ജെ.പിയുടെ വെബ്സൈറ്റ് ബീഫ് വില്‍പന സൈറ്റാക്കി മാറ്റി ഹാക്കര്‍മാര്‍. സൈറ്റിലെ കാറ്റഗറിയില്‍ ബീഫ് റെസിപ്പി, ബീഫ് ഐറ്റംസ്, ബീഫ് ഹിസ്റ്ററി, ബീഫ് ലീഡര്‍ഷിപ്പ് എന്നിങ്ങനെ തിരുത്തിയിരിക്കുകയാണ് ഹാക്കര്‍മാര്‍.

മോദിയുടെ സത്യപ്രതിജ്ഞക്കിടെ ബി.ജെ.പി വെബ്സൈറ്റ് ബീഫ് വില്‍പന സൈറ്റാക്കി ഹാക്കര്‍മാര്‍

സൈറ്റില്‍ ഹാക്കര്‍മാര്‍ നല്‍കിയ സന്ദേശത്തില്‍ ഹാക്ക് ചെയ്തത് ‘Shadow_V1P3R എന്നാണുള്ളത്. ബി.ജെ.പി എന്നുള്ളിടത്തെല്ലാം ബീഫ് എന്ന് എഡിറ്റ് ചെയ്ത് ചേര്‍ത്തിരിക്കുകയാണ്. സത്യപ്രതിജ്ഞ ചടങ്ങുകള്‍ ആരംഭിച്ച് ഏഴ് മണിക്ക് തന്നെയാണ് സൈറ്റും ഹാക്ക് ചെയ്തത്. പിന്നീട് ബി.ജെ.പി സൈറ്റ് തിരികെ പിടിച്ചെങ്കിലും ഹാക്ക് ചെയ്ത സ്ക്രീന്‍ ഷോട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

മോദിയുടെ സത്യപ്രതിജ്ഞക്കിടെ ബി.ജെ.പി വെബ്സൈറ്റ് ബീഫ് വില്‍പന സൈറ്റാക്കി ഹാക്കര്‍മാര്‍