LiveTV

Live

National

മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങ് വന്‍ ആഘോഷമാക്കി മാറ്റാനൊരുങ്ങി രാഷ്ട്രപതി ഭവന്‍ 

ആറായിരത്തോളം പേര്‍ പങ്കെടുക്കുന്ന‍ വലിയ ചടങ്ങാണ് രാഷട്രപതി ഭവന്റെ മുറ്റത്ത് ഒരുങ്ങുന്നത്. 

മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങ് വന്‍ ആഘോഷമാക്കി മാറ്റാനൊരുങ്ങി രാഷ്ട്രപതി ഭവന്‍ 

രണ്ടാം തവണ പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുന്ന നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങ് വന്‍ ആഘോഷമാക്കി മാറ്റാന്‍ രാഷ്ട്രപതി ഭവന്‍. ആറായിരത്തോളം പേര്‍ പങ്കെടുക്കുന്ന‍ വലിയ ചടങ്ങാണ് രാഷട്രപതി ഭവന്റെ മുറ്റത്ത് ഒരുങ്ങുന്നത്. സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്ക് ശേഷം സസ്യഹാരവും മാംസാഹാരവും ഉള്‍പ്പെടുന്ന അത്താഴവും അതിത്ഥികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

2014 ലും മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങ് ദര്‍ബാര്‍ ഹാളിന് പുറത്ത് രാഷ്ട്രപതി ഭവന്‍റെ മുറ്റത്ത് തന്നെയായിരുന്നു നടത്തിയത്. ഇന്ത്യന്‍ ചരിത്രത്തില്‍ തന്നെ ഇത് നാലാംതവണയാണ് രാഷ്ട്രപതി ഭവന്റെ മുറ്റം പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങിന് വേദിയാകുന്നത്. ഇത്തവണ കൂടുതല്‍ ആളുകള്‍ വരുന്നതിനാല്‍ ചടങ്ങുകള്‍ കാണാനുള്ള ഇരിപ്പിടങ്ങള്‍ നല്ല കാഴ്ച ലഭിക്കുന്ന രീതിയില്‍ തന്നെ ക്രമീകരിച്ച് കഴിഞ്ഞു.

വിദേശപ്രതിനിധികള്‍ അടക്കം ഏകദേശം ആറായിരത്തോളം പേര്‍ മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിനായി എത്തും. ചടങ്ങിന് ശേഷം ചായസല്‍ക്കാരവും പ്രധാന അതിഥികള്‍ക്കായി അത്താഴവിരുന്നും ഒരുക്കിയിട്ടുണ്ട്. അതിത്ഥികളുടെ താല്‍പ്പര്യാര്‍ത്ഥം സസ്യാഹാരവും മാംസാഹാരവും രാഷ്ട്രപതി ഭവന്‍ വിളന്പും. രാഷ്ടപതി ഭവനിലെ പ്രത്യേക വിഭവമായ ദാല്‍ റൈസിനയാണ് വിഭവങ്ങളില്‍ പ്രധാനം. 2014 ല്‍ ആറ് മണിക്കായിരുന്നു ചടങ്ങ്. ഡല്‍ഹിയിലെ കാലാവസ്ഥയില്‍ അന്ന് വൈകുന്നേര അതിഥികള്‍ക്ക് കടുത്ത ചൂട് നേരിടേണ്ടി വന്നിരുന്നു . സുരക്ഷ കാരണങ്ങളാല്‍ കുപ്പിവെള്ളവും അനുവദിച്ചിരുന്നില്ല. ഇത്തവണ അത് കണക്കിലെടുത്താണ് . രാഷ്രപതി ഭവന്‍ തന്നെ എല്ലാം അതിത്ഥികള‍്ക്കുമായി കുപ്പി വെള്ളം ഒരുക്കിയിട്ടുണ്ട്. പരിപാടി ഏഴ് മണിയിലേക്ക് നിശ്ചയിക്കുകയും ചെയ്തു.