LiveTV

Live

National

അമേരിക്കയുടെ കറന്‍സി നിരീക്ഷണ പട്ടികയില്‍ നിന്ന് രൂപയെ ഒഴിവാക്കി

കറന്‍സി വിനിമയത്തിലെ മെച്ചപ്പെട്ട പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

അമേരിക്കയുടെ കറന്‍സി നിരീക്ഷണ പട്ടികയില്‍ നിന്ന് രൂപയെ ഒഴിവാക്കി

അമേരിക്കയുടെ കറന്‍സി നിരീക്ഷണ പട്ടികയില്‍ നിന്ന് ഇന്ത്യന്‍ രൂപയെ ഒഴിവാക്കി. കറന്‍സി വിനിമയത്തിലെ മെച്ചപ്പെട്ട പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

അമേരിക്കന്‍ ട്രഷറി ഡിപാര്‍ട്ട്മെന്റിന്റെ അര്‍ധ വാര്‍ഷിക വിദേശ വിനിമയ റിപ്പോര്‍ട്ടിലാണ് ഇന്ത്യന്‍ രൂപയെ കറന്‍സി നിരീക്ഷണ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. കറന്‍സി വിനിമയ നയങ്ങളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കുക. സംശയകരവും അമേരിക്കന്‍ ഡോളറിന് ഭീഷണി സൃഷ്ടിക്കുന്നതുമായ നയങ്ങള്‍ പിന്തുടരുന്ന കറന്‍സികളെ പട്ടികയില്‍ ഉള്‍പ്പെടുത്തും. ഒക്ടോബറില്‍ പട്ടികയിലുണ്ടായിരുന്ന ഇന്ത്യന്‍ രൂപ, അടുത്ത കാലത്തെ ഗുണപരമായ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.

രൂപയുടെ മൂല്യം നിരന്തരം ചാഞ്ചാടുന്നതും ദുര്‍ബലപ്പെടുന്നതും മൂലം ഡോളറിന് ഇന്ത്യന്‍ രൂപ ഭീഷണിയല്ലെന്നതും കാരണമായി. സ്വിറ്റ്സര്‍ലന്‍റ് കറന്‍സിയെയും ഒഴിവാക്കിയപ്പോള്‍ ചൈനയുടെ കറന്‍സി പട്ടികയില്‍ നിലനിര്‍ത്തി.