പായല്‍ തദ്വിയുടെ ആത്മഹത്യ; ഒരു പ്രതി കൂടി അറസ്റ്റിൽ
ഒളിവിലായിരുന്ന ഡോ. അങ്കിത ഖണ്ഡേല്‍വാലിനെ ഇന്നലെ രാത്രിയാണ് അറസ്റ്റ് ചെയ്തത്

ജാതി അധിക്ഷേപത്തെ തുടര്‍ന്ന് മുംബൈയിലെ ജൂനിയര്‍ ഡോക്ടര്‍ പായല്‍ തദ്വിയുടെ ആത്മഹത്യ ചെയ്ത കേസില്‍ കൂടുതല്‍ പ്രതികള്‍ അറസ്റ്റില്‍. ഒളിവിലായിരുന്ന ഡോ. അങ്കിത ഖണ്ഡേല്‍വാലിനെ ഇന്നലെ രാത്രിയാണ് അറസ്റ്റ് ചെയ്തത് .ഇതോടെ കേസില്‍ ആരോപണ വിധേയരായ മൂന്ന് ഡോക്ടര്‍മാരും അറസ്റ്റിലായി.
മുസ്ലീം ആദിവാസി വിഭാഗത്തില്‍പെട്ട പായല്‍ തഡ്വിയെ മൂന്ന് വനിത സീനിയര്‍ ഡോക്ടര്‍മാര്‍ ചേര്‍ന്നാണ് ജാതിപരമായി അധിക്ഷേപിച്ചിരുന്നത്. പായല്‍ ആത്മഹത്യ ചെയ്തതോടെ മൂന്ന് പേരും ഒളിവില്‍ പോവുകയായിരുന്നു. പായല്‍ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ വ്യാപക പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. പായലിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ പിന്തുണയോടെ യൂത്ത് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് ഡല്‍ഹി സര്‍വകലാശാലയില്‍ പ്രതിഷേധിച്ചു.
മുബൈയിലെ ബിവൈല്‍ നായര്‍ ഹോസ്പിറ്റലിലായിരുന്നു പായല്‍ തദ്വി സീനിയര്‍ ഡോക്ടര്‍മാരും ജോലി ചെയ്തിരുന്നത് . ആത്മഹത്യ ചെയ്ത ദിവസം രണ്ട് സര്‍ജറികളില്‍ പായല്‍ സഹകരിച്ചിരുന്നു. വീട്ടുകാരോട് തനിക്ക് നേരെ വലിയ മാനസിക പീഡനം നടക്കുകയാണെന്ന് ഫോണിലൂടെ അന്നേ ദിവസം പറഞ്ഞിരുന്നുവെന്നും വീട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്.