LiveTV

Live

National

ഒഡീഷ മുഖ്യമന്ത്രിയായി ബി.ജെ.ഡി അധ്യക്ഷന്‍ നവീന്‍ പട്നായിക് സത്യപ്രതിജ്ഞ ചെയ്തു

ഒഡീഷ മുഖ്യമന്ത്രിയായി ബി.ജെ.ഡി അധ്യക്ഷന്‍ നവീന്‍ പട്നായിക് സത്യപ്രതിജ്ഞ ചെയ്തു

ഒഡീഷ മുഖ്യമന്ത്രിയായി ബി.ജെ.ഡി അധ്യക്ഷന്‍ നവീന്‍ പട്നായിക് സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ച്ചയായി അഞ്ചാം തവണയാണ് നവീന്‍ പട്നായിക് ഒഡീഷ മുഖ്യമന്ത്രിയാകുന്നത്. മുഖ്യമന്ത്രിയും പതിനൊന്ന് ക്യാബിനറ്റ് മന്ത്രിമാരും മറ്റ് 9 മന്ത്രിമാരും അടക്കം 21 അംഗ മന്ത്രിസഭയാണ് ഒഡീഷയിലേത്. പത്ത് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാണ് മന്ത്രിസഭാ രൂപീകരണം. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നടന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ 112 സീറ്റ് നേടിയാണ് ബിജു ജനതാദള്‍ അധികാരത്തിലേറിയത്. അരുണാചല്‍ പ്രദേശില്‍ ബിജെപി നേതാവ് പേമ ഖണ്ഡുവും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും .