LiveTV

Live

National

ഒഡീഷ മുഖ്യമന്ത്രിയായി നവീൻ പട്നായിക് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഇത് അഞ്ചാം തവണയാണ് ഒഡീഷയിൽ നവീൻ പട്നായിക് മുഖ്യമന്ത്രിയാകുന്നത്

ഒഡീഷ മുഖ്യമന്ത്രിയായി നവീൻ പട്നായിക് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഒഡീഷ മുഖ്യമന്ത്രിയായി ബി.ജെ.ഡി നേതാവ് നവീൻ പട്നായിക് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇത് അഞ്ചാം തവണയാണ് ഒഡീഷയിൽ നവീൻ പട്നായിക് മുഖ്യമന്ത്രിയാകുന്നത് . പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നവീൻ പട്നായിക് ക്ഷണിച്ചിട്ടുണ്ട് . അരുണാചൽപ്രദേശിൽ മുഖ്യമന്ത്രിയായി ആയി ബി.ജെ.പി നേതാവ് പേമ ഖണ്ഡുവും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 60 അംഗ നിയമസഭയിൽ 41 സീറ്റ് നേടിയാണ് ബി.ജെപി അരുണാചൽപ്രദേശിൽ അധികാരത്തിലെത്തിയത്.