LiveTV

Live

National

വാട്ട്സാപ്പ്- ഇന്ത്യയിലെ വിദ്വേഷ പ്രചരണത്തിന്റെ ഏറ്റവും മൂർച്ചയേറിയ ആയുധം

മറ്റു സാമൂഹ്യ മാധ്യമങ്ങളെ അപേക്ഷിച്ച് നിയന്ത്രണങ്ങൾ കുറവായതു കൊണ്ട് വിദ്വേഷം പ്രചരിപ്പിച്ചു കൊണ്ട് രാഷ്ട്രീയ നേട്ടങ്ങൾ കൊയ്യാനുള്ള ബി.ജെ.പി ശ്രമങ്ങൾക്ക് ഏറെ ശക്തി പകരുന്ന ഒരു മാധ്യമമാണ് വാട്ട്സാപ്പ്

വാട്ട്സാപ്പ്- ഇന്ത്യയിലെ വിദ്വേഷ പ്രചരണത്തിന്റെ ഏറ്റവും മൂർച്ചയേറിയ ആയുധം

“സത്യമോ വ്യാജമോ ആയിക്കോട്ടെ, ഏത് സന്ദേശവും വൈറൽ ആക്കാൻ ഞങ്ങൾക്ക് സാധിക്കും,” 2018 സെപ്തംബറിൽ രാജസ്ഥാനിലെ കോട്ടയിൽ വെച്ച് ബി.ജെ.പി അധ്യക്ഷനായ അമിത് ഷാ പറഞ്ഞ വാക്കുകളാണിത്. പാർട്ടിക്ക് വേണ്ടി സാമൂഹ്യ മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്ന പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഷാ.

“സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ചാണ് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും നമ്മൾ സർക്കാരുകൾ ഉണ്ടാക്കേണ്ടത്. സന്ദേശങ്ങൾ വൈറലാക്കിക്കൊണ്ടിരിക്കുക. 32 ലക്ഷം അംഗങ്ങളുള്ള വാട്ട്സാപ്പ് ഗ്രൂപ്പ് ഞങ്ങൾ ഉത്തർ പ്രദേശിൽ രൂപീകരിച്ചിട്ടുണ്ട്. അവർക്കെല്ലാവർക്കും കൃത്യം രാവിലെ 8 മണിക്ക് സന്ദേശം പോകണം,” ഷാ പറഞ്ഞതായി ദൈനിക് ബാസ്കർ എന്ന ഹിന്ദി പത്രം വാർത്ത നൽകിയിരുന്നു.

തെറ്റായ വാർത്തകളിലൂടെ എങ്ങനെ ‘കാഴ്ചപ്പാടുകൾ’ വളർത്തിയെടുക്കാമെന്നും ഇക്കാര്യത്തിൽ വാട്ട്സാപ്പിനുള്ള പ്രത്യേക പങ്കെന്താണെന്നും ഷാ വിശദീകരിക്കുന്ന വീഡിയോ ബി.ജെ.പിയുടെ യൂട്യൂബ് ചാനലിൽ ഇപ്പോഴും ലഭ്യമാണ്. ആൾബലവും സാമ്പത്തികബലവും മൂലം ഇന്ത്യയിലെ മറ്റേത് പാർട്ടിയേക്കാളും ഇത്തരത്തിൽ ‘കാഴ്ചപ്പാടുകൾ’ സൃഷ്ടിക്കാൻ കെൽപുള്ളതും ബി.ജെ.പിക്ക് തന്നെയാണ്.

ജനസംഖ്യയുടെ 70 ശതമാനത്തോളം വരുന്ന ഹിന്ദുക്കളുടെ നിലനിൽപ് മുസ്‍ലിംകൾ അപകടത്തിലാക്കിയിരിക്കുകയാണെന്ന് വരുത്തിത്തീർക്കാൻ വേണ്ടി ഇന്ത്യയിലെ ഹിന്ദുക്കളിൽ പല തരം കാഴ്ചപ്പാടുകൾ നിർമ്മിച്ചടുക്കുകയും സത്യവുമായി ഒരു ബന്ധവുമില്ലാത്ത ഓർമ്മകൾ സൃഷ്ടിക്കുകയും ചെയ്യുന്നതിന് വേണ്ടി ബി.ജെ.പി നയിക്കുന്ന ‘വാസ്തവ മന്ത്രാലയ’ (Ministry of truth) ത്തിലേക്ക് സ്വാഗതം.

ഇതിൽ പുതുതായി ഒന്നുമില്ല. ഇന്ത്യയിൽ ബി.ജെ.പി ചെയ്യാൻ ശ്രമിക്കുന്ന കാര്യങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള രാഷ്ട്രീയ പാർട്ടികളും നടത്താൻ ശ്രമിച്ചിട്ടുള്ളതാണ്. ബ്രസീൽ, സ്പെയിൻ, ശ്രീലങ്ക, മ്യാൻമർ, ഫിലിപ്പൈൻസ് തുടങ്ങിയ രാജ്യങ്ങളിലെ സർക്കാരുകൾ സാമൂഹ്യ മാധ്യമങ്ങൾ അതിരു കവിഞ്ഞ് ഉപയോഗിക്കുകയും അതു വഴി തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.

2012ൽ സെൻട്രൽ വാഷിങ്ടൺ സർവകലാശാലയിലെ ഡാനിയൽ സി പൊളാജ് കൌതുകകരമായ ഒരു പരീക്ഷണം നടത്തി. തെറ്റായ വിവരങ്ങൾ ആവർത്തിച്ചു കേൾക്കുന്നതിലൂടെ പരീക്ഷണത്തിനു പുറത്തും ആ കാര്യങ്ങൾ കേട്ടതു പോലുള്ള തെറ്റായ ഒരു ഓർമ്മ അംഗങ്ങളിൽ സൃഷ്ടിക്കപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കുകയായിരുന്നു അവരുടെ ലക്ഷ്യം.

വ്യാജ വാർത്തകൾ എന്ന ആശയത്തിന് കാലങ്ങളോളം പഴക്കമുണ്ടെങ്കിലും അതിനുപയോഗിക്കപ്പെടുന്ന മാധ്യമങ്ങൾക്ക് മാറ്റം വന്നിട്ടുണ്ട്. അഡോൾഫ് ഹിറ്റ്ലർ മെൻ കാംഫിൽ എഴുതി:

“ഏറ്റവും കൌശലകരമായ പ്രചാരണപ്രസ്ഥാനം പോലും വിജയിക്കണമെങ്കിൽ ഒരു കാര്യം എല്ലായ്പ്പോഴും മനസ്സിൽ പതിഞ്ഞിരിക്കേണ്ടത് അത്യന്താക്ഷേപിതമാണ്. കുറഞ്ഞ കാര്യങ്ങളെ വീണ്ടും വീണ്ടും ആവർത്തിക്കുക എന്നതാണത്. തളരാതെയുള്ള പ്രവർത്തനങ്ങൾ മാത്രമേ ഈ ലോകത്ത് വിജയം നേടിത്തരൂ.”

2012ൽ സെൻട്രൽ വാഷിങ്ടൺ സർവകലാശാലയിലെ ഡാനിയൽ സി പൊളാജ് കൌതുകകരമായ ഒരു പരീക്ഷണം നടത്തി. തെറ്റായ വിവരങ്ങൾ ആവർത്തിച്ചു കേൾക്കുന്നതിലൂടെ പരീക്ഷണത്തിനു പുറത്തും ആ കാര്യങ്ങൾ കേട്ടതു പോലുള്ള തെറ്റായ ഒരു ഓർമ്മ അംഗങ്ങളിൽ സൃഷ്ടിക്കപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ഗവേഷകർ സത്യമാണെന്ന് ഉറപ്പുനൽകിയതും എന്നാൽ തെറ്റായതുമായ വാർത്തകൾ അവരിൽ കുറച്ചു പേരെ കേൾപ്പിക്കുകയായിരുന്നു ഡാനിയേലിന്റെ രീതി. അഞ്ചാഴ്ചകൾക്ക് ശേഷം വീണ്ടും ഇതേ വാർത്തകൾ കേൾപ്പിച്ചപ്പോൾ മുൻപ് കേട്ടവർക്ക് അവ മറ്റുള്ളവരേക്കാൾ കൂടുതൽ വിശ്വാസയോഗ്യമായി തോന്നി എന്നവർ നിരീക്ഷിച്ചു.

“പങ്കെടുത്തവരിൽ വാർത്തകൾ ആദ്യം കേട്ടവർക്ക് തങ്ങൾ ഈ കാര്യങ്ങൾ പരീക്ഷണത്തിന് പുറത്തും കേട്ടിട്ടുണ്ട് എന്ന പ്രതീതിയുണ്ടായിരുന്നു. തെറ്റായ കാര്യങ്ങൾ ആവർത്തിച്ച് പറയുന്നതിലൂടെ ആ കാര്യങ്ങൾ വിശ്വസിക്കപ്പെടാനുള്ള സാധ്യത വളരുന്നുവെന്ന് മാത്രമല്ല, അത് എവിടെ നിന്നാണ് കേട്ടത് എന്നതിനെക്കുറിച്ചും ആളുകളിൽ തെറ്റിദ്ധാരണയും ആശയക്കുഴപ്പവും ഉണ്ടാകാമെന്ന് കൂടിയാണ് ഈ പരീക്ഷണം കാണിക്കുന്നത്,” എന്ന് നിരീക്ഷണക്കുറിപ്പുകളിൽ കാണാം.

മുസ്‍ലിംകൾ ഹിന്ദുക്കളുടെ നിലനിൽപിന് ഭീഷണിയുയർത്തുന്നുവെന്ന് ബി.ജെ.പിയുടെ പാർലമെന്റിലെയും നിയമസഭകളിലെയും തെരഞ്ഞെടുക്കപ്പെട്ട ചില ജനപ്രതിനിധികൾ തന്നെ ആവർത്തിച്ച കാര്യങ്ങളാണ്. ഇതേ കാര്യങ്ങൾ തന്നെ കുറേ കൂടി തുറന്ന രീതിയിൽ പറയുന്ന സന്ദേശങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ കറങ്ങുന്നുണ്ട്- പ്രത്യേകിച്ച് വാട്ട്സാപ്പിൽ. ലോക്നിധി-സി.എസ്.ഡി.എസ് മൂഡ് ഓഫ് ദി നേഷൻ സർവേയുടെ ഫലങ്ങൾ പ്രകാരം ഇന്ത്യയിൽ 23 കോടിയിലധികം ആളുകൾ വാട്ട്സാപ്പ് ഉപയോഗിക്കുന്നുണ്ട്. അതിൽ ആറിലൊരാൾ രാഷ്ട്രീയപരമായ ഉള്ളടക്കം കൈകാര്യം ചെയ്യുന്ന ഗ്രൂപ്പുകളിൽ അംഗമായിരിക്കും. അതുകൊണ്ട് തന്നെ രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ചെടുത്തോളം ഏറ്റവും പ്രധാനപ്പെട്ട പ്രചാരണായുധം കൂടിയാണ് വാട്ട്സാപ്പ്.

ഫെയ്സ്ബുക്കും ട്വിറ്ററും പോലെയുള്ള സാമൂഹ്യ മാധ്യമങ്ങളിൽ പറഞ്ഞാൽ വിമർശനവും നിരോധനവും ഏറ്റുവാങ്ങാൻ സാധ്യതയുള്ള കാര്യങ്ങൾ വാട്ട്സാപ്പിൽ ഒരു പേടിയും കൂടാതെ പ്രചരിപ്പിക്കാം. എൻക്രിപ്ഷൻ കോഡുള്ളത് കാരണം കൂടുതൽ സ്വകാര്യമായി കാര്യങ്ങൾ പങ്കുവെക്കാൻ സാധിക്കുന്നതാണ് ഒരു കാരണം. കൂട്ടുകാരും കുടുംബാംഗങ്ങളും ഇടപഴകുന്ന ഒരു വേദി രീതിയിലാണ് വാട്ട്സാപ്പും കൂടുതലും പരിഗണിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ഫോർവേർഡ് ചെയ്ത് വരുന്ന സന്ദേശങ്ങൾ പോലും വിശ്വസിക്കപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. തെറ്റാണെന്ന് അറിയുന്ന സന്ദേശങ്ങൾ ഒരു സുഹൃത്ത് തനിക്ക് അയക്കുമോ എന്നൊരാൾ ചിന്തിച്ചാൽ സ്വാഭാവികം.

ഫെയ്സ്ബുക്കും ട്വിറ്ററും പോലെയുള്ള സാമൂഹ്യ മാധ്യമങ്ങളിൽ പറഞ്ഞാൽ വിമർശനവും നിരോധനവും ഏറ്റുവാങ്ങാൻ സാധ്യതയുള്ള കാര്യങ്ങൾ വാട്ട്സാപ്പിൽ ഒരു പേടിയും കൂടാതെ പ്രചരിപ്പിക്കാം. എൻക്രിപ്ഷൻ കോഡുള്ളത് കാരണം കൂടുതൽ സ്വകാര്യമായി കാര്യങ്ങൾ പങ്കുവെക്കാൻ സാധിക്കുന്നതാണ് ഒരു കാരണം.

ഈ അടുത്തിടെ അൽജസീറയുടെ മെഹ്ദി ഹസനുമായി നടത്തിയ ഒരു അഭിമുഖത്തിൽ ബി.ജെ.പി വക്താവ് നളിൻ കോലി ബംഗ്ലാദേശ് കുടിയേറ്റക്കാരെ ചിതലുകളോട് ഉപമിച്ചിരുന്നു. ഇതിനെതിരെ ചോദ്യം ഉയർത്തിയപ്പോഴും തന്റെ ഉപമ ശരിയാണെന്ന വാദത്തിൽ കോലി ഉറച്ചുനിന്നു. ഇന്ത്യയിലെ മുസ്‍ലിംകൾ ഇന്ത്യയിലെ പൌരന്മാരാണെന്ന് കോലി പ്രത്യേകം എടുത്തുപറയുകയും ചെയ്തു. അക്കാര്യത്തിൽ എന്തോ സംശയം നിലനിൽക്കുന്നതു പോലെ.

അമിത് ഷാ പ്രസംഗങ്ങളിലൂടെ അഭിസംബോധന ചെയ്യുകയും പ്രധാനമന്ത്രി നരേന്ദ്ര മോദി സാമൂഹ്യ മാധ്യമങ്ങളിൽ പിന്തുടരുകയും ചെയ്യുന്ന ബി.ജെ.പിയുടെ പ്രവർത്തകർ പ്രചരിപ്പിക്കുന്ന സന്ദേശങ്ങളിൽ എല്ലാ മുസ്‍ലിംകളും ബംഗ്ലാദേശിൽ നിന്നോ പാകിസ്താനിൽ നിന്നോ വന്ന കുടിയേറ്റക്കാരും തീവ്രവാദികളുമാണ് എന്നതാണ് കൌതുകകരമായ മറ്റൊരു വസ്തുത.

നളിന്‍ കോലി
നളിന്‍ കോലി

കോലിയുടെ വാക്കുകളിൽ അപകടം പതിയിരിപ്പുണ്ട്. മ്യാൻമറിൽ സംഭവിച്ചതും ഇതു തന്നെയാണ്. അവിടെ രാഷ്ട്രീയ നേതാക്കൾ മുസ്ലിം ന്യൂനപക്ഷത്തിനെതിരെ നടത്തിയ പ്രചരണങ്ങളാണ് ഒടുവിൽ പതിനായിരത്തോളം രോഹിങ്ക്യകളെ കൊല്ലപ്പെടാനും ആറര ലക്ഷത്തിലധികം ആളുകൾ നാടുകടത്തപ്പെടാനുമുള്ള സാഹചര്യം സൃഷ്ടിച്ചത്.

റ്വാണ്ടയിലെ കൂട്ടക്കൊലപാതകത്തിന് മുൻപ് പ്രസിഡൻറായ ഗ്രിഗർ കയ്ബന്ദാ പ്രചരിപ്പിച്ചതും സമാനമായ ഒരു ആശയമാണ്, “ടുട്സി വിഭാഗക്കാർ രാജ്യം കൈയടക്കിടയതിനു ശേഷം അടിച്ചമർത്തപ്പെടുകയും പുച്ഛിക്കപ്പെടുകയും ചെയ്ത ഹുടു വിഭാഗത്തെക്കുറിച്ചാണ് എന്റെ പാർട്ടി ആശങ്കപ്പെടുന്നത്. നമ്മൾ ജനങ്ങളുടെ വെളിച്ചമായിക്കൊണ്ട് രാജ്യത്തെ അതിൻറെ യഥാർത്ഥ അവകാശികൾക്ക് തിരിച്ചുകൊടുക്കണം. ഈ രാജ്യം ഹുടുകളുടേതാണ്.”

ഗ്രിഗർ കയ്ബന്ദാ
ഗ്രിഗർ കയ്ബന്ദാ

ബി.ജെ.പി രാജ്യത്ത് എങ്ങനെയാണ് വിദ്വേഷം വിതറുന്നതെന്നും വാട്ട്സാപ്പിലൂടെയും മറ്റും അവർ പ്രചരിപ്പിക്കുന്ന ഇസ്‍ലാം വിരുദ്ധതയുടെ ആഴവും പരപ്പും എന്താണെന്നും ഈ സന്ദേശങ്ങൾ എവിടെ നിന്നാണ് വരുന്നതെന്നും മനസ്സിലാക്കാൻ വേണ്ടി ഞാൻ നാല് മാസത്തോളം 140ലധികം ബി.ജെപിയനുകൂല ഗ്രൂപ്പുകൾ നിരീക്ഷിച്ചു. ഞാൻ പരിശോധിച്ച 60,000 സന്ദേശങ്ങളിൽ കാൽ ഭാഗവും ഇസ്‍ലാം - മുസ്‍ലിം വിരുദ്ധമായിരുന്നു.

നവംബർ 14 മുതൽ ഫെബ്രുവരി 13 വരെ ഞാൻ വായിച്ച സന്ദേശങ്ങളിൽ 23.84 ശതമാനവും മുസ്‍ലിംകൾക്കും ഇസ്‍ലാമിനുമെതിരെ സംസാരിച്ചു കൊണ്ട് ഹിന്ദുക്കൾക്കും മുസ്‍ലിംകൾക്കുമിടയിൽ വിദ്വേഷവും ശത്രുതയും പ്രചരിപ്പിക്കാൻ വേണ്ടി സൃഷ്ടിക്കപ്പെട്ട അത്യന്തം വിഷമയമായ സന്ദേശങ്ങളായിരുന്നു. പലപ്പോഴും ആക്രമങ്ങൾ അഴിച്ചുവിടാൻ കെൽപുള്ള സന്ദേശങ്ങളായിരുന്നു ഇത്.

ഇന്ത്യയിലെ എല്ലാ മുസ്‍ലിംകളും തീവ്രവാദികളോ ഹിന്ദുക്കളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ പദ്ധതിയിടുന്നവരോ ആണെന്നാണ് ഈ സന്ദേശങ്ങൾ പറയാൻ ശ്രമിക്കുന്നത്. ഹിന്ദു അപകടത്തിലാണ് (#HinduKhatreMeinHain), ഹിന്ദുക്കൾ ഇന്ത്യയിൽ ന്യൂനപക്ഷമാവുകയാണ്, എല്ലാ മുസ്‍ലിംകളും പാകിസ്താനെ പിന്തുണക്കുന്നവരാണ്, എല്ലാ മുസ്‍ലിംകളും ഭീകരവാദികളാണ് (#TerrorismHasReligion), ബി.ജെ.പിയിതര പാർട്ടികൾ മുസ്‍ലിംകളെ പിന്തുണക്കുന്നതിനാൽ അവർ ഹിന്ദുക്കൾക്ക് എതിരാണ്, ബി.ജെ.പിയിതര പാർട്ടികൾ ഭീകരവാദത്തെ പിന്തുണക്കുന്നവരാണ് തുടങ്ങിയവയാണ് ഇങ്ങനെ പ്രചരിപ്പിക്കപ്പെടുന്ന ചില സന്ദേശങ്ങൾ. വ്യാജമോ കെട്ടിച്ചമക്കപ്പെടതോ ആയ വാർത്തകളും കൃത്രിമമായ കണക്കുകളും ഖുർആനിൽ നിന്ന് സന്ദർഭോചിതമല്ലാതെ അടർത്തിയെടുത്ത വരികളുമാണ് ഇവയ്ക്ക് മിക്കപ്പോഴും പിൻബലമാവുന്നത്.

ഗൂഢാലോചനാ സ്വഭാവമുള്ള ഈ സന്ദേശങ്ങൾ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളോട് മുസ്‍ലിംകളുടെ പൌരാവകാശങ്ങൾ നിഷേധിക്കാൻ മാത്രമല്ല, അവരുടെ ജീവനും സ്വത്തിനും ഭീഷണിയുയർത്താനും ആഹ്വാനം ചെയ്യുന്നുണ്ട്. ചില സന്ദേശങ്ങൾ മുസ്‍ലിംകളെ വേട്ടയാടി വീഴ്ത്താനും ആക്രമത്തിലൂടെ അവരെ “പാഠം പഠിപ്പിക്കാനും” തുറന്നാവശ്യപ്പെടുന്നുണ്ട്. ഈ വാദങ്ങൾക്ക് ശക്തി പകരാൻ സിറിയയിലും ഇറാഖിലും പണ്ട് നടന്ന തലയറക്കലുകളുടെ വീഡിയോകളും കൂടെ പ്രചരിപ്പിക്കപ്പെടാറുണ്ട്.

വാട്ട്സാപ്പിൽ സഞ്ചരിക്കുന്ന സന്ദേശങ്ങളിൽ 36 ശതമാനത്തിലധികം ബി.ജെ.പിയുടെയും സഖ്യകക്ഷികളുടെയും രാഷ്ട്രീയ പ്രചരണം ലക്ഷ്യം വെച്ചുള്ളതായിരുന്നു. ഇവയിൽ കുറച്ച് ഭാഗം വ്യാജ വാർത്തകളും തെറ്റായ കണക്കുകളുമായിരുന്നെങ്കിൽ ബാക്കി ഭാഗം രാഷ്ട്രീയ എതിരാളികളെ ലക്ഷ്യം വെച്ചുള്ളതായിരുന്നു.

2019 ഫെബ്രുവരി 14ന് പുൽവാമയിൽ വെച്ച് നടന്ന ആക്രമണത്തിൽ അർധസൈനിക വിഭാഗത്തിലെ 44 ജവാന്മാർ കൊല്ലപ്പെട്ടപ്പോൾ വാട്ട്സാപ്പിൽ പ്രചരിച്ച സന്ദേശങ്ങളിൽ 41.19 ശതമാനവും വിദ്വേഷപരവും ഏതെങ്കിലും സമുദായത്തിനോ മതത്തിനോ തൊഴിലിനോ എതിരെ ശത്രുത ജനിപ്പിക്കുന്നതുമായിരുന്നു. ഇതിൽ 23.64 ശതമാനം സന്ദേശങ്ങളും കശ്മീരികളെ ഉന്നം വെച്ചുള്ളതായിരുന്നു; 32.72 ശതമാനം സന്ദേശങ്ങളും മുസ്‍ലിംകൾക്കും 43.63 ശതമാനം സന്ദേശങ്ങളും മാധ്യമപ്രവർത്തകർക്കും പൌരസംഘടനകളിലെ അംഗങ്ങൾക്കും പ്രമുഖന്മാർക്കും എതിരെയായിരുന്നു.

ഇങ്ങനെ വാട്ട്സാപ്പിലൂടെ ദീർഘകാലമായി മുസ്‍ലിംകൾക്കെതിരെ നടന്ന പ്രചരണങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കശ്മീരികൾ ആക്രമിക്കപ്പെടുന്നതിലാണ് കലാശിച്ചത്. മുസ്‍ലിംകളെയും വിദ്വേഷ സംസ്കാരത്തിനെതിരെയോ യുദ്ധത്തിനെതിരെയോ സംസാരിക്കുന്ന ആരെയും ഓൺലൈൻ വേട്ടയാടലിന് ഇരയാക്കുന്ന രീതി സംജാതമായി. ഇതിൽ പുൽവാമയിൽ കൊല്ലപ്പെട്ട ഒരു ജവാന്റെ ഭാര്യ വരെ ഉൾപ്പെട്ടു എന്നതാണ് ഒരു പ്രഹസനം.

കാശ്മീരികൾ ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങൾ വാട്ട്സാപ്പിൽ നിരന്തരം പ്രചരിപ്പിക്കപ്പെട്ടു. രാജ്യസ്നേഹം തെളിയിക്കാൻ വേണ്ടി ഈ ആക്രമണങ്ങളിൽ പങ്കെടുക്കാൻ ആളുകളോട് ആഹ്വാനം ചെയ്തുകൊണ്ടുള്ള സന്ദേശങ്ങളും ഇതിന്റെ ഭാഗമായി വന്നു.

കശ്മീരിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ സംസാരിക്കുകയോ ഇന്ത്യയും പാകിസ്താനും യോജിച്ചു ചെയ്യുന്ന കലാ-സാംസ്കാരിക സംരംഭങ്ങളിൽ പങ്കാളികളാവുകയോ ചെയ്യുന്ന ആക്ടിവിസ്റ്റുകൾ, മാധ്യമപ്രവർത്തകർ, പ്രമുഖർ തുടങ്ങിയവരുടെ ഫോൺ നമ്പറുകൾ പ്രചരിപ്പിക്കപ്പെടുകയും അവരെ വിളിച്ചു ശല്യപ്പെടുത്താൻ ആളുകൾ പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്തു. ലക്ഷ്യം വെക്കേണ്ടവരുടെ പട്ടികയും വിളിച്ചാൽ അവരോട് ചോദിക്കേണ്ട ചോദ്യങ്ങളും ഇങ്ങനെ വാട്ട്സാപ്പിൽ കറങ്ങി.

പുൽവാമ അക്രമത്തിനു ശേഷം “ദേശവിരുദ്ധമായ” കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാൻ മാധ്യമങ്ങളോട് ആവശ്യപ്പെട്ടുള്ള വാർത്താ വിനിമയ മന്ത്രാലയത്തിന്റെ സർക്കുലറും പുറത്തിറങ്ങി.

കശ്മീരികൾക്കും മുസ്‍ലിംകൾക്കുമെതിരെ ഒമ്പതു ദിവസത്തോളം വ്യാപക അക്രമങ്ങൾ അരങ്ങേറിയതിന് ശേഷം ട്വിറ്ററിൽ വളരെയധികം സജീവമായ നരേന്ദ്ര മോദി ഒടുവിൽ പറഞ്ഞു, “ഞങ്ങളുടെ യുദ്ധം കശ്മീരികൾക്കു വേണ്ടിയാണ്, കശ്മീരികൾക്കെതിരെയല്ല.”

ജില്ലാ-സംസ്ഥാനതല നേതാക്കൾ പരസ്യം ചെയ്ത ഫോൺ നമ്പറുകളിലേക്ക് മെസേജ് ചെയ്തുകൊണ്ടാണ് ഞാൻ ഈ ഗ്രൂപ്പുകളുടെ ഭാഗമായത്. പാർട്ടി അജണ്ടയുടെ പ്രചരണത്തിനു വേണ്ടി നിർമ്മിക്കപ്പെടുന്ന ഇത്തരം ഗ്രൂപ്പുകളുടെ പ്രകൃതം ലിങ്കുകളിലൂടെ കണ്ടുപിടിക്കാൻ പറ്റുന്ന പൊതുഗ്രൂപ്പുകളിൽ നിന്ന് വ്യത്യസ്തമാണ്.

ഇത്തരത്തിൽ വേറെതെങ്കിലും മതങ്ങൾക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കപ്പെടുന്നുണ്ടോ എന്നറിയാൻ ആം ആദ്മി പാർട്ടി, സമാജ്വാദി പാർട്ടി, ബഹുജൻ സമാജ്‍വാദി പാർട്ടി, ത്രിണമൂൽ കോൺഗ്രസ്, രാഷ്ട്രീയ ജനതാ ദൾ തുടങ്ങിയ പാർട്ടികൾ നയിക്കുന്ന രണ്ടു വീതം ഗ്രൂപ്പുകളിൽ ഞാൻ അംഗമായി. 80 കോൺഗ്രസ് അനുകൂല ഗ്രൂപ്പുകളിൽ നിന്നുള്ള വിവരങ്ങളും ഞാൻ പരിശോധിച്ചു. വ്യാജ വാർത്തകളും പാർട്ടി അജണ്ട മുന്നോട്ടു കൊണ്ടുപോകാനുള്ള പ്രചരണങ്ങളും എല്ലാ ഗ്രൂപ്പുകളിലും കാണാൻ സാധിച്ചെങ്കിലും വിദ്വേഷ പ്രസംഗങ്ങളും ഇസ്‍ലാം വിരുദ്ധതയും ബി.ജെ.പിയനുകൂല ഗ്രൂപ്പുകളുടെ മാത്രം പ്രത്യേകതയായിരുന്നു. ഇതിലൊരു പാർട്ടിയുടെ ഗ്രൂപ്പുകളിലും ഹിന്ദു-വിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കപ്പെട്ടതായും ഞാൻ കണ്ടില്ല.

ജില്ലാ-സംസ്ഥാനതല നേതാക്കൾ പരസ്യം ചെയ്ത ഫോൺ നമ്പറുകളിലേക്ക് മെസേജ് ചെയ്തുകൊണ്ടാണ് ഞാൻ ഈ ഗ്രൂപ്പുകളുടെ ഭാഗമായത്. പാർട്ടി അജണ്ടയുടെ പ്രചരണത്തിനു വേണ്ടി നിർമ്മിക്കപ്പെടുന്ന ഇത്തരം ഗ്രൂപ്പുകളുടെ പ്രകൃതം ലിങ്കുകളിലൂടെ കണ്ടുപിടിക്കാൻ പറ്റുന്ന പൊതുഗ്രൂപ്പുകളിൽ നിന്ന് വ്യത്യസ്തമാണ്.

മറ്റു ഗ്രൂപ്പുകളെ അപേക്ഷിച്ച് കുറേ കൂടി ഉയർന്ന തലത്തിലുള്ള ഗ്രൂപ്പുകളായിരുന്നു ഇവ. പലതിലും ബി.ജെ.പിയുടെ നേതാക്കളും സഖ്യകക്ഷി പാർട്ടികളുടെ അംഗങ്ങളും ഉണ്ടായിരുന്നു. ഡിസ്പ്ലേ ചിത്രവും അവരുടെ അക്കൌണ്ടിനെക്കുറിച്ചുള്ള വിവരങ്ങളും വാട്ട്സാപ്പിലെ ചുരുങ്ങിയ ജീവചരിത്രവും മാത്രമല്ല, ഔദ്യോഗിക പരിപാടികൾക്കു ശേഷം അവർ ഗ്രൂപ്പുകളിലിട്ട ചിത്രങ്ങളും കൂടി പരിശോധിച്ചതിൽ നിന്നാണ് എനിക്കിത്തരം അംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. നേതാജി ജയന്തി (ജനുവരി 23), റിപബ്ലിക്ക് ദിനം (ജനുവരി 26), ബാബരി മസ്ജിദ് പൊളിക്കപ്പെട്ട ദിനം (ഡിസംബർ 6), പുൽവാമ അക്രമണം നടന്ന ദിനം (ഫെബ്രുവരി 14), ഹിന്ദു ഉത്സവങ്ങൾ തുടങ്ങിയവയുടെ ഭാഗമായി ഈ ചിത്രങ്ങൾ അയക്കപ്പെട്ടിരുന്നു. ഇതിൽ പലരും ബി.ജെ.പിയുടെ വിവരസാങ്കേതിക വകുപ്പിലെ അംഗങ്ങളായോ നിയമസഭാംഗങ്ങളായോ ആയാണ് സ്വയം പരിചയപ്പെടുത്തിയത്.

കൂടുതൽ പ്രമുഖന്മാരായ അംഗങ്ങളുടെ ഫോൺ നമ്പറുകൾ കോഡു ചെയ്തു കൊണ്ട് ഞാൻ ഇത്തരം ആളുകൾ പങ്കാളികളായ 50 വാട്ട്സാപ്പ് ഗ്രൂപ്പുകൾ തെരഞ്ഞെടുത്തു. എന്റെ പ്രധാന നിരീക്ഷണങ്ങളൊക്കെയും ഞാൻ നടത്തിയത് ഈ ഗ്രൂപ്പുകളിലായിരുന്നു. ബാക്കിയുള്ളവയിൽ നിന്നും എനിക്ക് പ്രധാനപ്പെട്ട പല വിവരങ്ങളും ലഭിച്ചു.

2018 നവംബർ 14 മുതൽ 2019 ഫെബ്രുവരി 13 വരെയുള്ള കാലയളവിലെ സംഭാഷണങ്ങൾ ഞാൻ വാട്ട്സാപ്പിന്റെ ‘എക്സ്പോർട്ട് ചാറ്റ്’ സംവിധാനത്തിലൂടെ ശേഖരിച്ചു. 60,000ലേറെ സന്ദേശങ്ങൾ (ഏതാണ്ട് 11,62,405 വാക്കുകൾ) എനിക്കിങ്ങിനെ ലഭിച്ചു. നല്ല പ്രഭാതവും പ്രദോഷവും ആശംസിച്ചുള്ള സന്ദേശങ്ങളും അശ്ലീല സന്ദേശങ്ങളും പരസ്യങ്ങളും വ്യക്തിസന്ദേശങ്ങളും ഒഴിവാക്കിയപ്പോൾ എന്റെ കൈയിൽ ബാക്കിയായത് 20,641 സന്ദേശങ്ങൾ. ഇതിൽ 7,351 ടെക്സ്റ്റ് (എഴുതിയ) രൂപത്തിലുള്ളതും ബാക്കിയുള്ളവ ഓഡിയോ, വീഡിയോ രൂപത്തിലും ചിത്രങ്ങളുടെയും വെബ്സൈറ്റ് ലിങ്കുകളുടെയോ രൂപത്തിലുള്ളതുമായിരുന്നു.

പുൽവാമക്ക് ശേഷം വിദ്വേഷ സന്ദേശങ്ങളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു. അതുകൊണ്ടു തന്നെ 14 മുതൽ 21 ഫെബ്രുവരി വരെയുള്ള ഏഴു ദിവസത്തെ കണക്കുകൾ വേറെ തന്നെ പരിശോധിക്കാൻ ഞാൻ തീരുമാനിച്ചു. 140 ഗ്രൂപ്പുകളിൽ നടത്തപ്പെട്ട ഈ പഠനം വിദ്വേഷപ്രസംഗങ്ങളുടെ പ്രചാരണം എത്രത്തോളം ഭയാനകമാണെന്ന് പരിശോധിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ അറിയപ്പെട്ട പഠനമാണ്. നിയമവിരുദ്ധവും അക്രമണങ്ങൾ അഴിച്ചുവിടാൻ കെൽപുള്ളതായിട്ടും കൂടി ഇത്തരം സന്ദേശങ്ങൾ ഇന്ത്യൻ പൌരന്മാർക്കിടയിൽ പ്രചരിപ്പിക്കുന്നത് ഭരണപാർട്ടിയുടെ പ്രവർത്തകരും അനുയായികളും തന്നെയാണ്.

2014ൽ ബി.ജെ.പി അധികാരത്തിൽ വന്നതിനു ശേഷം ന്യൂനപക്ഷങ്ങൾക്കെതിരെയായ ആക്രമണങ്ങൾ വളരെയധികം വർദ്ധിച്ചിട്ടുണ്ട്. 2009നും 2019നുമിടയിൽ 281 വിദ്വേഷ കുറ്റങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടെന്നും അതിൽ 100 പേർ കൊല്ലപ്പെടുകയും 691 പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്ന് ഇന്ത്യാസ്പെൻഡ് എന്ന സംഘടനയുടെ പഠനത്തിൽ കാണിച്ചിട്ടുണ്ട്. ഇതിൽ ഇരയാക്കപ്പെട്ടവരിൽ 73 ശതമാനം ആളുകളും മുസ്‍ലിംകളോ മറ്റു ന്യൂനപക്ഷ സമുദായങ്ങളിലെ അംഗങ്ങളോ ആയിരുന്നു. 2014നു ശേഷം ഇത്തരം കുറ്റകൃത്യങ്ങളുടെ എണ്ണം വർദ്ധിച്ചതും പഠനം നിരീക്ഷിക്കുന്നുണ്ട്. ഗോസംരക്ഷണത്തിന്റെയും മിശ്രവിവാഹങ്ങളുടെയും ആരോപിക്കപ്പെട്ട മതപരിവർത്തനങ്ങളുടെയും പേരിലായിരുന്നു 50 ശതമാനം ആക്രമങ്ങളും അരങ്ങേറിയത്.

2017ൽ മുസ്‍ലിമായ ഒരു ഇറച്ചിവ്യാപാരിയെ തല്ലിക്കൊന്നതിന് ശിക്ഷിക്കപ്പെട്ട പുരുഷന്മാർ കേന്ദ്ര മന്ത്രിയായ ജയന്ദ് സിൻഹയുടെ അഭിനന്ദനമേറ്റു വാങ്ങി. 2015ൽ മുസ്‍ലിം കർഷകനായ അഖ്ലാഖിനെ തല്ലിക്കൊന്ന കേസിൽ പ്രതികളായ ആളുകൾ ബി.ജെ.പി നിയമസഭാംഗങ്ങളുടെ പ്രശംസ ഏറ്റുവാങ്ങുകയും അവർക്ക് പിന്നീട് ഒരു പൊതുമേഖലാ കമ്പനിയിൽ ഏറെ ഗുണകരമായ കരാർ ജോലികൾ ലഭിക്കുകയും ചെയ്തു. ഇതിലൊരാൾ 2019 തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സ്ഥാനാർത്ഥി കൂടിയാണ്.

2018ൽ മ്യാൻമറിൽ വർഗീയ വിദ്വേഷം സൃഷ്ടിക്കുന്നതിൽ ഫേസ്ബു‍ക്ക് പ്രധാന പങ്ക് വഹിച്ചുവെന്ന് ഐക്യരാഷ്ട്രസഭ പ്രസ്താവനയിറക്കിയിരുന്നു. “പൊതുജനങ്ങൾക്കിടയിൽ ശത്രുതയും പ്രതിഷേധവും കലഹങ്ങളും വർദ്ധിപ്പിക്കുന്നതിൽ ഫെയ്സ്ബുക്ക് കാര്യമായി സംഭാവന ചെയ്തിട്ടുണ്ട്”

ബി.ജെ.പിയുമായി ഔദ്യോഗികമായി ബന്ധമുള്ളവരും പാർട്ടിപദവികൾ വഹിക്കുന്നവരുമായവരെ എന്റെ അന്വേഷണത്തിനിടയിൽ ഞാൻ ഈ ഗ്രൂപ്പുകളിൽ കണ്ടെത്തി. മുകളിൽ പറഞ്ഞ ആൾക്കൂട്ടക്കൊലപാതക കേസുകളുമായി ബി.ജെ.പി അംഗങ്ങൾക്കുള്ള ബന്ധത്തെക്കുറിച്ച് മുഖ്യധാരാ മാധ്യമങ്ങളിൽ വ്യാപകമായി വാർത്തകൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. കൂട്ടക്കൊലപാതകളിൽ വാട്ട്സാപ്പിനെ കൂടി പ്രതിയാക്കാൻ ബി.ജെ.പി തുറന്ന ആലോചന നടത്തിയെങ്കിലും ഇവയിൽ പാർട്ടിയുടെ പ്രധാനികൾക്കു തന്നെ പങ്കുണ്ടായിരുന്നു എന്നതാണ് യാഥാർത്ഥ്യം. വാട്ട്സാപ്പ് പ്രതിനിധികളുമായി കൂടിക്കാഴ്ചകൾ നടത്താനുള്ള സർക്കാരിൻറെ ശ്രമങ്ങൾ വെറും തട്ടിപ്പാണ്.

2018ൽ മ്യാൻമറിൽ വർഗീയ വിദ്വേഷം സൃഷ്ടിക്കുന്നതിൽ ഫേസ്ബു‍ക്ക് പ്രധാന പങ്ക് വഹിച്ചുവെന്ന് ഐക്യരാഷ്ട്രസഭ പ്രസ്താവനയിറക്കിയിരുന്നു. “പൊതുജനങ്ങൾക്കിടയിൽ ശത്രുതയും പ്രതിഷേധവും കലഹങ്ങളും വർദ്ധിപ്പിക്കുന്നതിൽ ഫെയ്സ്ബുക്ക് കാര്യമായി സംഭാവന ചെയ്തിട്ടുണ്ട്” എന്ന് മ്യാൻമർ വിഷയത്തിൽ അന്വേഷണം നടത്തിയ കമ്മിറ്റിയുടെ ചെയർമാനായ മാർസുകി ദാരുസ്മാൻ പറഞ്ഞിട്ടുണ്ട്.

ഏറെ നാശം വിതക്കാനുള്ള കരുത്തുമായി സാമൂഹ്യ മാധ്യമങ്ങൾ മുന്നേറുമ്പോഴും ഈ മാധ്യമങ്ങളെ മാത്രം പഴി ചാരിയതു കൊണ്ട് എന്തെങ്കിലും മാറ്റം സൃഷ്ടിക്കാൻ സാധിക്കുമെന്ന് തോന്നുന്നുണ്ടോ? വിദ്വേഷ പ്രസംഗങ്ങൾ പ്രചരിപ്പിക്കാനും “മുസ്‍ലിംകളെ പാഠം പഠിപ്പിക്കാനും” സർക്കാരുകൾ തന്നെ പ്രോത്സാഹനം നൽകുമ്പോൾ ഈ വിദ്വേഷം അവസാനിപ്പിക്കാൻ ആരാണ് മുന്നോട്ടു വരേണ്ടത്?