LiveTV

Live

National

നേതാക്കളുമായി നേരിട്ട് കൂടിക്കാഴ്ചക്ക് രാഹുല്‍ തയ്യാറാകുന്നില്ല; മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് ഡൽഹി യാത്ര റദ്ദാക്കി

രാഹുല്‍ രാജിയില്‍ ഉറച്ച് നില്‍ക്കുകയാണെങ്കില്‍ സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞേക്കും.

 നേതാക്കളുമായി നേരിട്ട് കൂടിക്കാഴ്ചക്ക് രാഹുല്‍ തയ്യാറാകുന്നില്ല; മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് ഡൽഹി യാത്ര റദ്ദാക്കി

രാഹുല്‍ ഗാന്ധിയുടെ രാജി പ്രഖ്യാപനം കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമാക്കുന്നു. നേതാക്കളുമായി നേരിട്ട് കൂടിക്കാഴ്ചക്ക് രാഹുൽ തയ്യാറാകാത്തതിനെ തുടർന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് ഡൽഹി യാത്ര റദ്ദാക്കി. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്ഗ്രസ് അധ്യക്ഷ സ്ഥാനം രാജി വെക്കാനുള്ള നിലപാടിലുറച്ച് നില്‍ക്കുകയാണ് രാഹുൽ ഗാന്ധി.

എത്രയും പെട്ടെന്ന് പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്ന് രാഹുൽ നേതാക്കൾക്ക് നിർദേശം നൽകി.രാഹുലിനെ അനുനയിപ്പിക്കാനുള്ള ശ്രമം നേതാക്കൾ തുടരുകയാണ്. കൂടുതല്‍ പി സി സി അധ്യക്ഷന്‍മാരും രാജിക്ക് ഒരുങ്ങുന്നുണ്ടെന്നാണ് സൂചന.രാഹുല്‍ രാജിയില്‍ ഉറച്ച് നില്‍ക്കുകയാണെങ്കില്‍ സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞേക്കും.