LiveTV

Live

National

പായല്‍ തദ്‍വിയുടെ ആത്മഹത്യ; ആരോപണവിധേയരായ മൂന്ന് റസിഡന്റ് ഡോക്ടര്‍മാര്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി

പായല്‍ ആത്മഹത്യ ചെയ്യുന്ന ദിവസവും ഓപറേഷന്‍ തീയറ്ററിനടുത്ത് മറ്റ് ജീവനക്കാരുടെ മുന്നില്‍ വെച്ച് ഇവര്‍ പായലിനെ അധിക്ഷേപിച്ചതിന് സാക്ഷിമൊഴികളുണ്ട്

പായല്‍ തദ്‍വിയുടെ ആത്മഹത്യ; ആരോപണവിധേയരായ മൂന്ന് റസിഡന്റ് ഡോക്ടര്‍മാര്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി

ജാതി അധിക്ഷേപം മൂലം മുംബൈയില്‍ ജൂനിയര്‍ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയരായ മൂന്ന് റസിഡന്റ് ഡോക്ടര്‍മാരും അറസ്റ്റിലായി. ഇവര്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി. മൂവരെയും മുംബൈ സെഷന്‍സ് കോടതിയില്‍ ഹാജരാക്കി.

മൂന്നു പേര്‍ക്കുമെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് പിറകെ, പട്ടികജാതി-പട്ടിക വര്‍ഗപീഡന നിരോധന നിയമപ്രകാരവും റാഗിങ് വിരുദ്ധ നിയമപ്രകാരവുമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെയാണ് ഡോ.അങ്കിത ഖണ്ഡേല്‍വാല്‍ അറസ്റ്റിലായത്. ഇന്നലെ ഡോ.ഭക്തി മെഹ്‌രെ, ഡോ.ഹേമ അഹുജ എന്നിവരും അറസ്റ്റിലായിരുന്നു. ഡോ.പായല്‍ തദ്‌വിയെ ജാതിയുടെ പേരില്‍ പീഡിപ്പിച്ചതില്‍ ആരോപണ വിധേയരായവരാണ് ഗൈനക്കോളജി വിഭാഗത്തിലെ റസിഡന്റ് ഡോക്ടര്‍മാരായ മൂന്ന് പേരും. മെയ് 22ന് പായല്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെ മൂവരും ഒളിവില്‍ പോവുകയായിരുന്നു.

പായല്‍ ആത്മഹത്യ ചെയ്യുന്ന ദിവസവും ഓപറേഷന്‍ തീയറ്ററിനടുത്ത് മറ്റ് ജീവനക്കാരുടെ മുന്നില്‍ വെച്ച് ഇവര്‍ പായലിനെ അധിക്ഷേപിച്ചതിന് സാക്ഷിമൊഴികളുണ്ട്

ആന്റി റാഗിങ് സെല്ലിന്റെ അന്വേഷണത്തില്‍ ഇവര്‍ക്കെതിരായ ആരോപണം ശരിയെന്ന് തെളിഞ്ഞിട്ടുണ്ട്. പായല്‍ ആത്മഹത്യ ചെയ്യുന്ന ദിവസവും ഓപറേഷന്‍ തീയറ്ററിനടുത്ത് മറ്റ് ജീവനക്കാരുടെ മുന്നില്‍ വെച്ച് ഇവര്‍ പായലിനെ അധിക്ഷേപിച്ചതിന് സാക്ഷിമൊഴികളുണ്ട്. മൂന്നു പേര്‍ക്കുമെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് പിറകെ, പട്ടികജാതി-പട്ടിക വര്‍ഗപീഡന നിരോധന നിയമപ്രകാരവും റാഗിങ് വിരുദ്ധ നിയമപ്രകാരവുമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

വിഷയത്തില്‍ സ്വമേധയ കേസെടുത്ത ദേശീയ വനിതാ കമ്മിഷന്‍ ബി.വൈ.എല്‍ ആശുപത്രി അധികൃതരോട് വിശദമായ റിപ്പോര്‍ട്ട് തേടി. മുംബൈ ബി.വൈ.എല്‍ നായര്‍ ആശുപത്രിയിലെ പി.ജി രണ്ടാം വര്‍ഷ ഗൈനക്കോളജി വിദ്യാര്‍ഥിയാണ് ഡോ. പായല്‍ തദ്‌വി.