LiveTV

Live

National

സവർക്കറുടെ ജന്മദിന വാർഷികത്തിൽ വിദ്യാർത്ഥികൾക്ക് കത്തി വിതരണം ചെയ്ത് ഹിന്ദു മഹാസഭ

സ്വയംരക്ഷയ്ക്കും രാജ്യരക്ഷയ്ക്കും ഹിന്ദുക്കള്‍ പ്രാപ്തരാകണമെങ്കിൽ അവര്‍ക്ക് ആയുധങ്ങള്‍ എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നറിയണമെന്നും ഹിന്ദു മഹാസഭ വക്താവ് അശോക് പാണ്ഠേ

സവർക്കറുടെ ജന്മദിന വാർഷികത്തിൽ വിദ്യാർത്ഥികൾക്ക് കത്തി വിതരണം ചെയ്ത് ഹിന്ദു മഹാസഭ

സവർക്കറുടെ ജന്മദിന വാർഷികത്തിൽ വിദ്യാർത്ഥികൾക്ക് കത്തി വിതരണം ചെയ്ത് ഹിന്ദു മഹാസഭ. പത്തു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസ്സിലുള്ള വിദ്യാർത്ഥികൾക്കാണ് കത്തികൾ വിതരണം ചെയ്തത് .1883 മെയ് 28 ന് മഹാരാഷ്ട്രയിലെ നാസിക്കിലാണ് സവർക്കർ ജനിച്ചത് . ഇന്നലെ സവർക്കറുടെ 139ാമത് ജന്മദിനമായിരുന്നു.

രാഷ്ട്രീയത്തിന്റെ ഹിന്ദുത്വവത്കരണവും ഹിന്ദുക്കളുടെ സൈനികവൽക്കരണവുമായിരുന്നു സവര്‍ക്കറുടെ സ്വപ്നം. അതില്‍ ആദ്യത്തേത് വൻ വിജയത്തോടെ മോദി സാക്ഷാത്കരിച്ചെന്നും രണ്ടാമത്തെ ആഗ്രഹം നിറവേറ്റാനാണ് വിദ്യാര്‍ത്ഥികള്‍ക്ക് ആയുധങ്ങള്‍ വിതരണം ചെയ്തതെന്നും ഹിന്ദു മഹാസഭ വക്താവ് അശോക് പാണ്ഠേ അറിയിച്ചതായി ടൈെംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു

‘രാഷ്ട്രീയത്തിന്റെ ഹിന്ദുത്വവത്കരണവും ഹിന്ദുക്കളുടെ സൈനികവൽക്കരണവുമായിരുന്നു സവര്‍ക്കറുടെ സ്വപ്നം’. അതില്‍ ആദ്യത്തേത് വൻ വിജയത്തോടെ മോദി സാക്ഷാത്കരിച്ചെന്നും രണ്ടാമത്തെ ആഗ്രഹം നിറവേറ്റാനാണ് വിദ്യാര്‍ത്ഥികള്‍ക്ക് ആയുധങ്ങള്‍ വിതരണം ചെയ്തതെന്നും ഹിന്ദു മഹാസഭ വക്താവ് അശോക് പാണ്ഠേ അറിയിച്ചതായി ടൈെംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.സ്വയംരക്ഷയ്ക്കും രാജ്യരക്ഷയ്ക്കും ഹിന്ദുക്കള്‍ പ്രാപ്തരാകണമെങ്കിൽ അവര്‍ക്ക് ആയുധങ്ങള്‍ എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നറിയണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

സവർക്കറുടെ ജന്മദിന വാർഷികത്തിൽ വിദ്യാർത്ഥികൾക്ക് കത്തി വിതരണം ചെയ്ത് ഹിന്ദു മഹാസഭ

”ഹിന്ദുക്കളായ യുവതലമുറയുടെ ശാക്തീകരണമാണ് ഇതിന് പിന്നിലെ ലക്ഷ്യം. ഇത് അവരുടെ സ്വയരക്ഷയ്ക്ക് ഉപകരിക്കും” ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെ പറഞ്ഞു.

പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് കത്തിയോടൊപ്പം ഭഗവദ്‍ഗീതയും വിതരണം ചെയ്തിട്ടുണ്ടെന്നും, ഏത് സന്ദര്‍ഭത്തിലാണ് ആയുധം ഉപയോഗിക്കേണ്ടതെന്ന് വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ കത്തിയോടൊപ്പം ഭഗവദ്ഗീതയും നല്‍കിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. “സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുടുംബാംഗങ്ങളുടെ സുരക്ഷയ്ക്കായി ആയുധ പരിശീലനം നടത്തേണ്ടത് അനിവാര്യമാണ്" പൂജ പാണ്ഡെ പറഞ്ഞു.

രാജ്യത്തിന്‍റെ ശക്തിക്ക് വേണ്ടി ധൈര്യവും ദേശഭക്തിയും അചഞ്ചലമായ ആത്മാര്‍ത്ഥയും കാത്തുസൂക്ഷിക്കുകയും രാജ്യത്തിന്‍റെ നിര്‍മ്മാണത്തിന് നിരവധി ആളുകളെ പ്രചോദിപ്പിക്കുകയും ചെയ്തയാളാണ് വീര്‍ സവര്‍ക്കര്‍ എന്ന് നരേന്ദ്ര മോദി ട്വീറ്റ് ചെയ്തിരുന്നു. എൽ.കെ അദ്വാനി, സുമിത്ര മഹാജൻ തുടങ്ങി മറ്റു പല ബി.ജെ.പി നേതാക്കലും സവര്‍ക്കറിന് ആദരമർപ്പിച്ചു