LiveTV

Live

National

കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി യോഗം: രണ്ട് വിമത എം.എല്‍.എമാര്‍ ഒഴികെയുള്ളവര്‍ പങ്കെടുത്തു

ബി.ജെ.പിയുമായി ചര്‍ച്ച നടത്തിയ രമേശ് ജാര്‍ക്കിഹോളി, കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച റോഷന്‍ ബെയ്ഗ് എന്നിവരാണ് വിട്ടുനിന്നത്.

കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി യോഗം: രണ്ട് വിമത എം.എല്‍.എമാര്‍ ഒഴികെയുള്ളവര്‍ പങ്കെടുത്തു

രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ നിര്‍ണായക നിയമസഭാ കക്ഷി യോഗത്തില്‍ രണ്ട് വിമത എം.എല്‍.എമാര്‍ ഒഴികെയുള്ളവര്‍ പങ്കെടുത്തു. ബി.ജെ.പിയുമായി ചര്‍ച്ച നടത്തിയ രമേശ് ജാര്‍ക്കിഹോളി, കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച റോഷന്‍ ബെയ്ഗ് എന്നിവരാണ് വിട്ടുനിന്നത്.

നേരത്തെ ബി.ജെ.പി അധ്യക്ഷന്‍ ബി.എസ്. യെദ്യൂരപ്പയുമായി ചര്‍ച്ച നടത്തിയ കെ.സുധാകര്‍ യോഗത്തിനെത്തി. ആനന്ദ്സിംഗ് എം.എല്‍.എയെ മര്‍ദ്ദിച്ച സംഭവത്തില്‍ സസ്പെന്‍ഷനിലായിരുന്ന എം.എല്‍.എ ജെ.എന്‍ ഗണേഷും യോഗത്തിനെത്തി.

രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന കര്‍ണാടകയില്‍ ഇന്നത്തെ യോഗം നിര്‍ണായകമായിരുന്നു. ബി.ജെ.പിയുമായി നേരത്തെ ചര്‍ച്ച നടത്തിയ കോണ്‍ഗ്രസ് എം.എല്‍.എ രമേഷ് ജാര്‍ക്കിഹോളി തന്നോടൊപ്പം ആറ് എം.എല്‍.എമാരുണ്ടെന്ന് അവകാശപ്പെട്ടിരുന്നു. എന്നാല്‍ രണ്ട് പേര്‍ ഒഴികെ മറ്റ് എം.എല്‍.എമാര്‍ പങ്കെടുത്തത് കോണ്‍ഗ്രസിന് ആശ്വാസമായി.