LiveTV

Live

National

ബീഫ് കൊണ്ട് പോകുന്ന വാഹനങ്ങള്‍ തടഞ്ഞും ഭീഷണിപ്പെടുത്തിയും ബി.ജെ.പി നേതാവ്

ആരെങ്കിലും ബീഫ് കൈവ‌ശം വെക്കുക‌യോ ക‌ട‌ത്തുക‌യോ ചെയ്താല്‍ ജ‌ന‌ങ്ങ‌ള്‍ നിയ‌മം ക‌യ്യിലെടുക്കും എന്നാണ് ഭീഷണി

ബീഫ് കൊണ്ട് പോകുന്ന വാഹനങ്ങള്‍ തടഞ്ഞും ഭീഷണിപ്പെടുത്തിയും ബി.ജെ.പി നേതാവ്

ബീഫ് കൊണ്ട്പോകുന്ന വാഹ‌ന‌ങ്ങ‌ള്‍ ത‌ട‌യാന്‍ നേതൃത്വം ന‌ല്‍കി ബി.ജെ.പി വ‌നിതാ നേതാവും അലിഗ‌ഡിലെ മുന്‍ മേയ‌റുമായ‌ ശ‌കുന്ത‌ള‌ ഭാര‌തി. ആരെങ്കിലും ബീഫ് കൈവ‌ശം വെക്കുക‌യോ ക‌ട‌ത്തുക‌യോ ചെയ്താല്‍ ജ‌ന‌ങ്ങ‌ള്‍ നിയ‌മം ക‌യ്യിലെടുക്കും എന്നാണ് ഭീഷണി.

സോഷ്യൽ മീ‍ഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ട ഒരു വീഡിയോയിലാണ് അവർ ഇക്കാര്യം പറയുന്നത്. അലിഗ‌ഡിൽ
ബീഫ് കടത്തുന്നു എന്ന സംശയത്താൽ കഴി‍ഞ്ഞ ചൊവ്വാഴ്ച ഒരു വാഹനം തടഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് ഇക്കാര്യം അവർ പറയുന്നത്.

മെയ് 28ന് ഡെല്‍ഹി ഗേറ്റ് പോലിസ് സ്റ്റേഷ‌ന്‍ പ‌രിസ‌ര‌ത്ത് വെച്ച് ബീഫ് കൊണ്ടുപോകുകയായിരുന്ന‌ മിനി ട്ര‌ക്ക് കുറച്ച് ആളുക‌ള്‍ ചേർന്ന് തടഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം. ശ‌കുന്ത‌ള‌ ഭാര‌തി സംഭവസ്ഥലത്ത് എത്തിയതറിഞ്ഞ് പോലിസ് എത്തുകയും ബീഫ് പിടിച്ചെടുക്കുകയും സാമ്പിൾ ടെസ്റ്റ് ചെയ്യാൻ ഫുഡ് സേഫ്റ്റി ആന്‍റ് ഡ്ര‌ഗ് അഡ്മിനിസ്ട്രേഷ‌നെ വിളിക്കുകയും ചെയ്തു.

പോലിസ് ഊര്‍ജ്ജ‌സ്വ‌ല‌ത‌യോടെ പ്ര‌വ‌ര്‍ത്തിക്കുക‌യും സാമ്പിള്‍ ടെസ്റ്റിന് വിദ‌ഗ്ദ‌ സംഘ‌ത്തെ വിളിക്കുക‌യും ചെയ്തു. ബീഫ് ക‌ട‌ത്തിയ‌വ‌രുടെ ക‌യ്യില്‍ ബില്ലും വൗച്ച‌റുമെല്ലാം ഉണ്ടായിരുന്നു. സാഹ‌ച‌ര്യ‌ങ്ങ‌ള്‍ നിയ‌ന്ത്ര‌ണ‌ വിധേയ‌മാക്കാന്‍ മുന്‍ക‌രുത‌ല്‍ എന്ന‌വ‌ണ്ണം ബീഫ് ക‌ള‌യുക‌യും ചെയ്തു. സംഭവസ്ഥലത്തേക്ക് ആദ്യമെത്തിയ സർക്കിൾ ഓഫീസർ വിഷാൽ പാണ്ഡെ പറഞ്ഞു.

ശേഷം ശ‌കുന്ദ‌ള‌ ഭാര‌തി അനുയായിക‌ളുമായി പോലിസ് സ്റ്റേഷ‌നില്‍ എത്തി. വീഡിയോ ക്ലിപ്പിൽ പറയുന്നത് ഇങ്ങനെയാണ്, “ബീഫ് കടത്തിയ കാരണത്താൽ ആരെങ്കിലും പിടിക്കപ്പെട്ടാൽ ജനങ്ങൾക്ക് വേണ്ടത് അവർ ചെയ്യും. ജനങ്ങൾ ഉത്തരവാദിയാവുകയില്ല.” റ‌മ‌ളാനിലെ നോമ്പ് സ‌മ‌യ‌ത്തും ബീഫ് ഉപ‌യോഗിക്കുന്ന‌തായി അവ‌ര്‍ പ‌റ‌ഞ്ഞു. ഇന്ന‌ലെ ന‌ട‌ന്ന‌ മിറ‌ര്‍ നൌ ചാന‌ല്‍ ച‌ര്‍ച്ച‌യിലും നില‌പാടില്‍ ഉറ‌പ്പിക്കുക‌യായിരുന്നു ശ‌കുന്ദ‌ള‌ ഭാര‌തി.

ബീഫ് കൊണ്ട് പോകുന്ന വാഹനങ്ങള്‍ തടഞ്ഞും ഭീഷണിപ്പെടുത്തിയും ബി.ജെ.പി നേതാവ്

കലാവ എന്ന ചുവന്ന ചരട് ധരിച്ച കാരണത്താൽ ഒരു മുസ്‍ലിം യുവാവിനെ കഴിഞ്ഞ ദിവസം ശ‌കുന്ത‌ള‌ ഭാര‌തി ശിക്ഷിച്ചിരുന്നു. ഹിന്ദു പെണ്‍കുട്ടിക‌ളെ വ‌ലയിലാക്കാനായിരുന്നു അതെന്നാണ് ശ‌കുന്ദ‌ള‌ ഭാര‌തി പ‌റ‌ഞ്ഞ‌ത്.